Posted On
date_range Updated On
date_range അടുക്കളത്തോട്ടം ജൈവ കാർഷികോത്സവം നാളെ
ദോഹ: 'നമ്മുടെ അടുക്കളത്തോട്ടം ദോഹ' സംഘടിപ്പിക്കുന്ന ജൈവകാർഷികോത്സവം ഒമ്പതാം സീസണിന് വെള്ളിയാഴ്ച തുടക്കമാവും. ബിർള പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഡോ. ദീപക് മിത്തൽ ഉദ്ഘാടനം നിർവഹിക്കും.
ഖത്തറിലെ കാർഷിക സീസണിന്റെ സമാരംഭമായാണ് ജൈവകാർഷികോത്സവം സംഘടിപ്പിക്കുന്നത്. ചടങ്ങിന്‍റെ ഭാഗമായി വിത്ത് വിതരണം, യുവ കർഷക മത്സര വിജയികൾക്കുള്ള അവാർഡ് വിതരണം, മികച്ച കർഷക അവാർഡ്, ബിസിനസ് എക്സലൻസ് അവാർഡുകൾ, അംഗങ്ങൾ തയാറാക്കുന്ന ഭക്ഷ്യ മേള എന്നിവ നടക്കും. പിന്നണി ഗായകൻ വിവേകാനന്ദും സംഘവും അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷനോടുകൂടിയ സംഗീത പരിപാടികളും അരങ്ങേറുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.