Posted On
date_range Updated On
date_range ഖിയ ചാമ്പ്യൻസ് ലീഗിന് തുടക്കം
ദോഹ: ഏഴാമത് ഖിയ ചാമ്പ്യൻസ് ലീഗിന് ദോഹ സ്റ്റേഡിയത്തിൽ തുടക്കം. ആദ്യ മൽസരത്തിൽ അൻസാ ർ ടീ എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് ടീ ടൈം എഫ് സി ആദ്യ വിജയം നേടി. അൻസാർ എഫ് സിയുടെ ഗോളിയുടെ ചെറിയ പിഴവിലൂടെ ആറാം മിനുറ്റിൽ തന്നെ ഗോകുലം എഫ്സി നാസർ ആളൂറിലൂടെ ആദ്യ ഗോൾ നേടി. തുടർന്ന് എട്ടാം മിനുറ്റിൽ മൗസൂഫിലൂടെയും പതിനൊന്നാം മിനിറ്റിൽ സെൽഫ് ഗോളിലൂടെയും അൻസാർ എഫ്സിയുടെ ഗോൾ വല ചലിച്ചു. കളിയുടെ രണ്ടാം പകുതിയുടെ രണ്ടാമത്തെ മിനുട്ടിൽ മുഹമ്മദ് സാബിത്ത് ലോംഗ് റേഞ്ചിലൂടെ അൻസാർ എഫ് സിക്ക് വേണ്ടി മറുപടി ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.