ഖിഫ് അന്തർ ജില്ലാ ഫുട്ബാളിന്റെ ആദ്യ സെമിയിൽ ടി.ജെ.എസ്.വി തൃശൂരും കെ.എം.സി.സി പാലക്കാടും ഏറ്റുമുട്ടുന്നു
ദോഹ: ആവേശപ്പോരാട്ടത്തിൽ കെ.എം.സി.സി പാലക്കാടിനെ വീഴ്ത്തി തൃശൂർ ജില്ലാ സൗഹൃദ വേദി ‘ഖിഫ്’ അന്തർജില്ലാ ഫുട്ബാളിന്റെ ഫൈനലിൽ. ദോഹ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനായിരുന്നു തൃശൂർ എതിരാളികളെ വീഴ്ത്തിയത്.
കളിയുടെ ആദ്യ പകുതിയിൽ ആന്റണിയുടെ ഇരട്ട ഗോൾ മികവിലായിരുന്നു ജയം. രണ്ടാം പകുതിയിൽ പാലക്കാട് ഉശിരൻ പോരാട്ട വീര്യം പ്രകടിപ്പിച്ചെങ്കിലും എതിർ ഗോൾ വല കുലുക്കാൻ കഴിഞ്ഞില്ല. 55 മിനുറ്റിൽ പാലക്കടിന്റെ സമീർ രണ്ടാം മഞ്ഞകാർഡുമായി പുറത്തായത് വിനയായി. വെള്ളിയാഴ്ച മലപ്പുറവും കോഴിക്കോടും തമ്മിൽ നടക്കുന്ന രണ്ടാം സെമിയിലെ വിജയികളാവും ഫൈനലിൽ തൃശൂരിന്റെ എതിരാളി. ഡിസംബർ 15നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.