‘ഖെദ്ദ’ സിനിമയുടെ നിർമാതാവും അക്ബർ ട്രാവൽസ് ചെയർമാനുമായ കെ.വി അബ്ദുൽ നാസർ വാർത്താ സമ്മേളനത്തിൽ സംസാരിക്കുന്നു
ദോഹ: മനോജ് കാന സംവിധായകനും, അക്ബർ ട്രാവൽസ് ചെയർമാൻ കെ.വി അബ്ദുൽ നാസർ നിർമാതാവുമായ 'ഖെദ്ദ' സിനിമയ വെള്ളിയാഴ്ച കാഴ്ചക്കാരിലേക്ക് എത്തുന്നു. ആദ്യവാരത്തിലെ പ്രേക്ഷകരിലെ ഭാഗ്യശാലിക്ക് ഖത്തർ ലോകകപ്പ് മത്സരം നേരിൽ കാണാൻ അവസരമൊരുക്കുമെന്ന് പിന്നണി പ്രവർത്തകർ ദോഹയിൽ അറിയിച്ചു.
പ്രേക്ഷകസാന്നിധ്യമനുസരിച്ചു ഒന്നിൽ കൂടുതൽ ഭാഗ്യശാലികൾക്ക് ലോകകപ്പ് നേരിൽ കാണാനുള്ള അവസരമൊരുക്കുന്ന കാര്യം പരിഗണിക്കു മെന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആദ്യത്തെ ആഴ്ച 'ഖെദ്ദ' സിനിമ കാണുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്കാകും ലോകകപ്പ് മത്സരം നേരിൽ കാണാനുള്ള അവസരം ലഭിക്കുക.
സിനിമയുടെ നിർമ്മാണ കമ്പനിയായ ബെന്‍സി പ്രൊഡക്ഷന്സിൻെറ സഹോദര സ്ഥാപനമായ അക്ബര്‍ ട്രാവല്‍സുമായി ചേര്‍ന്നാണ് ഖത്തറിലെ ലോകകപ്പ് നേരിൽ കാണാനുള്ള അവസരമൊരുക്കുന്നത്. കൗമാരം ലഹരിയുടെകെണിയിൽ പെട്ടുപോകുന്ന സമകാലികവിഷയം കൈകാര്യം ചെയ്യുന്ന സിനിമശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് ഖെദ്ദയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.
ആശാ ശരത്തും മകള്‍ ഉത്തര ശരത്തുമാണ് ഖെദ്ദയില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിക്കുന്നത്. മനോജ് കുറൂർ എഴുതിയ ചിത്രത്തിലെ ഗാനം ഇതിനകം വൈറലായി കഴിഞ്ഞു. ലാഭത്തിന് വേണ്ടിയല്ല സാമൂഹിക പ്രസക്തമായ സിനിമകൾ നിർമ്മിക്കുക എന്നത് പ്രതിബദ്ധതയായിട്ടാണ് കാണുന്നതെന്ന് അബ്ദുൾ നാസർ പറഞ്ഞു.
ദോഹ ഇന്ത്യൻ കോഫി ഹൗസ് പാർട്ടി ഹാളിൽ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ അക്ബര്‍ ട്രാവല്‍സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ. വി അബ്ദുല്‍ നാസറിനൊപ്പം , മിഡില്‍ ഈസ്റ്റ് വൈസ് പ്രസിഡൻറ് സന്തോഷ് ചെറിയാന്, അക്ബര്‍ ഗ്രൂപ്പ് സി.എഫ്.ഒ രാജേന്ദ്രന് എന്‍ പി, ഖത്തർ റീജിണൽ മാനേജർ അൻഷാദ് ഇബ്രാഹിം എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.