ദോഹ: നവംബർ 16,17 തീയതികളിൽ നടക്കുന്ന ഏഴാം ഖത്തർ മലയാളി സമ്മേളനത്തിെൻറ പ്രഖ്യാപനം മലയാളസർവകലാശാലയുടെ വൈസ് ചാൻസലർ ഡോ. കെ ജയകുമാർ നിർവഹിച്ചു. 39;മഹിതം മാനവീയം39; എന്നത് അങ്ങേയറ്റം കാലികമായ പ്രമേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ശതാബ്ദങ്ങളായി സ്നേഹിക്കുകയും സ്വീകരിക്കുകയും ചെയ്തവരാണു മലയാളികൾ. ആഗോളവൽക്കരണത്തെ ലോകമറിഞ്ഞതിനു മുമ്പ് മനസിലാക്കിയവരാണ് മലയാളികൾ. ഒരുപക്ഷേ അതിെൻറ ചരിത്രത്തിെൻറ നീതിബോധമായിരിക്കാം ഗൾഫുനാടുകൾ മലയാളിക്ക് ആതിഥ്യത്തിലൂടെ തിരിച്ചുനല്കിയത്. ആധുനിക കേരളത്തിെൻറ ശില്പികൾ ഗൾഫുമലയാളികളാണെന്നു ഡോ.
ജയകുമാർ അഭിപ്രായപ്പെട്ടു. ഗൾഫ്പ്രവാസം നടന്നില്ലായിരുന്നെങ്കിൽ കേരളത്തിെൻ്റ അവസ്ഥ എന്താകുമായിരുന്നെന്ന് ഈഹിക്കാൻ പോലും വയ്യാത്തതാണ്. എന്നാൽ അതിന് കേരളം പ്രവാസികൾക്ക് എന്തു തിരിച്ചുനല്കി എന്ന ചോദ്യത്തിനു സർക്കാരിെൻ്റ ഭാഗമായിരുന്ന തനിക്കു പോലും മറുപടി പറയാൻ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിെൻ്റ അവസ്ഥ പുറത്തു മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നത്ര ഭീദിതമല്ല. സങ്കുചിതത്വവും മറ്റു അപകടകരമായ പ്രവണതകളും കേരളത്തിൽകാണപ്പെടുന്നുണ്ടെങ്കിലും അവ ഒറ്റപ്പെട്ട പ്രതിഭാസങ്ങൾ മാത്രമാണ്. അത്തരം പ്രവണതകളെ സാമാന്യവത്കരിക്കേണ്ടതില്ല – അദ്ദേഹം ചൂണ്ടിക്കാട്ടി. നന്മയുടെ തുരുത്തുകൾ നമ്മുടെ നാട്ടിൽ എമ്പാടുമുണ്ട്. അത്തരം നന്മകളെയാണു നാം തിരിച്ചറിയേണ്ടതും േപ്രാത്സാഹിപ്പിക്കേണ്ടതും – അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ ഏറ്റവും ആർജവമായ ഭാഷയാണു
മലയാളിക്കുള്ളത്. ശബ്ദവൈവിധ്യം കൊണ്ടും ലിപിവൈവിധ്യം കൊണ്ടും സമ്പന്നമാണത്. എന്നാൽ പുതുതലമുറ മലയാളികൾ മലയാളഭാഷയെ അവഗണിക്കുകയാണ്. മലയാളികൾ ഇക്കാര്യത്തിൽ ലജ്ജിക്കണമെന്നു ഡോ. ജയകുമാർ കൂട്ടിച്ചേർത്തു. മുഹമ്മദ് ഈസ പരിപാടിയിൽ അദ്ധ്യക്ഷത വഹിച്ചു. ബന്ധങ്ങൾക്കു വില കല്പിച്ചവരായിരുന്നു മലയാളി ഒരു കാലത്ത് എന്ന് അദ്ദേഹം അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു. എന്നാൽ ബന്ധങ്ങളുടെ ഈഷ്മളത നഷ്ടപ്പെടുന്നുണ്ടോ എന്നാണു നാമിപ്പോൾ ആശങ്കപ്പെടുന്നത്. കൂടിവരുന്ന
വൃദ്ധസദനങ്ങൾ തീർച്ചയായും നല്ല ലക്ഷണമല്ല. നന്മയിലേക്കുള്ള മലയാളിയുടെ തിരിച്ചുപോക്കിനു മലയാളിസമ്മേളനം നിമിത്തമാകട്ടെ എന്നു മുഹമ്മദ് ഈസ ആശംസിച്ചു.
ഹാശിർ അലി ടി പി എം സമ്മേളനത്തിെൻ്റ വെബ്സൈറ്റ് ലോഞ്ചിംഗും ഉസ്മാൻ കല്ലൻ റിലീഫ് െപ്രാജക്റ്റ് പ്രഖ്യാപനവും നിർവഹിച്ചു. അഡ്വക്കറ്റ് ഇസ്മാഈൽ നന്മണ്ട 39;മഹിതം മാനവീയം39; എന്ന സമ്മേളനപ്രമേയം അവതരിപ്പിച്ചു. ഇന്ത്യൻ കൾച്ചറൽ സെൻ്റർ ജനറൽ സെക്രട്ടറി ജൂട്ടാസ് പോൾആശംസാപ്രസംഗം നടത്തി. ഐ സി ബി എഫ് പ്രസിഡണ്ട് ഡേവിസ് എടക്കുളത്തൂർ സമ്മേളനലോഗോ പ്രകാശനം ചെയ്തു. അക്ബർ ഖാസിം, ഉണ്ണി ഒളകര, പി കെ അബ്ദുല്ല, അബ്ദുന്നാസർ നാച്ചി, ജോപ്പച്ചൻ തെക്കേക്കുറ്റ്, അബ്ദുൽ അസീസ് എൻ ഇ, ഷൗക്കത്ത് ജലീൽ, മുസ്തഫ കല്പകഞ്ചേരി, ഹൈദർ ചുങ്കത്തറ, പി എൻ ബാബുരാജ്, അബൂബക്കർ ടി കെ, ഖലീൽ എ പി, നസീർ മുസാഫി, എൻ കെ മുസ്തഫ, അഹ്മദ്
അൻസാരി, എഞ്ചിനീയർ നജീബ് എന്നിവർ അദ്ധ്യക്ഷവേദിയിൽ സന്നിഹിതരായിരുന്നു. സിറാജ് ഇരിട്ടി സ്വാഗതവും അബ്ദുസ്സമദ് എം ടി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.