കേരള ബിസിനസ് ഫോറം ഓണാഘോഷങ്ങൾ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തപ്പോൾonam
ദോഹ: കേരളത്തനിമയാർന്ന ആഘോഷങ്ങളോടെ ആയിരത്തിനടുത്ത് ആളുകളുടെ സാന്നിധ്യവുമായി കേരള ബിസിനസ് ഫോറം (കെ.ബി.എഫ്) ഓണം ആഘോഷിച്ചു. അൽ അറബി സ്പോർട്സ് ക്ലബിൽ നടന്ന ഉത്സവമേളത്തിൽ ഇന്ത്യൻ അംബാസഡർ വിപുൽ മുഖ്യാതിഥി ആയിരുന്നു.
കെ.ബി.എഫ് പ്രസിഡന്റ് അജി കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. ഓണാഘോഷ പരിപാടികളില്‍ ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഐ.സി.സി പ്രസിഡന്റ് മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.എസ്.സി പ്രസിഡന്റ് അബ്ദുൽ റഹ്മാൻ ഇ.പി, കെ.ബി.എഫ് അഡ്വൈസറി ബോർഡ് ചെയർമാൻ രാമകൃഷ്ണൻ, അബ്ദുല്ല തെരുവത്ത്, ജയരാജ്, ഡോ. മോഹൻ തോമസ് തുടങ്ങി പ്രമുഖർ പങ്കെടുത്തു.
ഖത്തർ പെർമനെന്റ് റെസിഡൻസി കരസ്ഥമാക്കിയ കെ.ബി.എഫ് അംഗങ്ങളായ ഡോ. വി.വി ഹംസ, ഡോ. അബ്ദുൽ റഹ്മാൻ കരിഞ്ചോല, ഐ.ബി.പി.സിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട രാമകൃഷ്ണൻ, റോണി പോൾ എന്നിവരെ ആദരിച്ചു
പൂക്കള മത്സരം, വടംവലി, തിരുവാതിര, ചെണ്ടമേളം, വള്ളപ്പാട്ട്, ഉറിയടി തുടങ്ങിയ പരമ്പരാഗത പരിപാടികള്‍ അരങ്ങേറി. പൊന്നോണം കൺവീനർ ഷംസീർ ഹംസ, അജയ് പുത്തൂർ, സി.കെ.ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.