കേച്ചേരിയൻസ് ഖത്തർ ജനറൽ ബോഡി യോഗത്തിൽ
പങ്കെടുത്തവർ
ദോഹ: തൃശൂർ ജില്ലയിലെ കേച്ചേരിയിലെയും പരിസര പ്രദേശങ്ങളിലെയും ഖത്തർ പ്രവാസികളുടെ കൂട്ടായ്മയായ കേച്ചേരിയൻസ് ഖത്തർ 2026 -27 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഭാരത് റസ്റ്റോറന്റിൽ നടന്ന ജനറൽ ബോഡി യോഗത്തിനും കോർ കമ്മിറ്റി യോഗത്തിനും അഡ്വ. ജാഫർഖാൻ, നാസറുദ്ദീൻ, മുഹമ്മദ് റാഫി, വിജയകുമാർ, മുസ്തഫ, ഇക്ബാൽ തുടങ്ങിയ എത്തിക്സ് കമ്മിറ്റി നേതൃത്വം നൽകി. ജിനേഷ് ധർമരാജൻ (പ്രസിഡന്റ്), രജൂബ് അവറുസുകുട്ടി (സെക്രട്ടറി), അജ്മൽ ജബ്ബാർ (ട്രഷറർ) തുടങ്ങിയവരെയും ഷമീർ പാത്രമംഗലം, നിധിൻ മോഹനൻ, നീനു ഫിറോസ് (വൈസ് പ്രസിഡന്റുമാർ), ഷെഹിൻ യൂസഫ്, ബഷീർ ഉമ്മർ, അനു അഭിലാഷ് (ജോ. സെക്രട്ടറിമാർ), വി.എം. ബാബു (ഇവന്റ് കൺവീനർ), ഷാരൂഖ്ഖാൻ, അനുശ്രീ നിധിൻ (ഇവന്റ് കോഓഡിനേറ്റേഴ്സ്), നൗഫൽ ഉസ്മാൻ (സ്പോർട്സ് കൺവീനർ), നിഷാദ്, ഷിഫിൽ (സ്പോർട്സ് കോഓഡിനേറ്റേഴ്സ്) എന്നിവരെയും കൂടാതെ 16 പേരടങ്ങുന്ന എക്സിക്യൂട്ടിവ് അംഗങ്ങളെയും തിരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.