Posted On
date_range Updated On
date_range നാളെ രാത്രി മുതൽ ചൊവ്വാഴ്ച്ച വരെ ശക്തമായ കാറ്റിന് സാധ്യത
ദോഹ: ഞായറാഴ്ച രാത്രി മുതൽ ചൊവ്വാഴ്ച്ച വരെ ശകതമായ കാറ്റിന് സാധ്യത.കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചതാണ് ഇക്കാര്യം.
കാറ്റ് വീശുമെന്നതിനാൽ കടൽത്തീരങ്ങളിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു. ആറ് മുതൽ എട്ട് അടി വരെ തിരമാലയുയരാൻ സാദ്ധ്യതയുണ്ട്. 15– 25 നോട്ട് വേഗതയിൽ വടക്കു പടിഞ്ഞാറൻ ദിശയിൽ ശക്തമായ കാറ്റാണ് ഉണ്ടാകുക.
എന്നാൽ ചില സമയങ്ങളിൽ ഇത് 30 നോട്ട് വരെയാകും എന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം പ്രവചിക്കുന്നു. കാറ്റ് കാരണം പൊടിയുയരുകയും കുറഞ്ഞ കാഴ്ച പരിധിയുണ്ടാകുകയും ചെയ്യും.ഇൗ ദിവസങ്ങളിൽ അന്തരീക്ഷ താപനില 40 ഡിഗ്രികളിലായിരിക്കും.
പൊടി ഉയരുമെന്നതിനാൽ കുറഞ്ഞ കാഴ്ച പരിധിയുണ്ടാകാനുള്ള സാദ്ധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.