ദോഹ: കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ കത്താറ സംഘടിപ്പിച്ച ഫോട്ടോഗ്രഫി മത്സരത്തിൽ കോഴിക്കോട് ചെറുവാടി സ്വദേശി ഷാനവാസ് കെ.ടി എടുത്ത ഫോട്ടോക്ക് രണ്ടാം സ്ഥാനം ലഭിച്ചു. അയ്യായിരം ഖത്തരി റിയാൽ ആണ് സമ്മാന തുക. ദോഹയിലെ മലയാളി ഫോട്ടോഗ്രാഫർമാരുടെ സൗഹൃദ കൂട്ടായ്മയായ ദോഹ കൂട്ടം, സഞ്ചാരി യാത്ര കൂട്ടായ്മ, ഓക്സി സൗഹൃദ കൂട്ടായ്മ തുടങ്ങിയവയിൽ അംഗമായ ഷാനവാസ് കമ്പ്യൂട്ടർ അറേബ്യ എന്ന സ്ഥാപനത്തിൽ നെറ്റ് വർക് എഞ്ചിനീയർ ആണ്.
സൂക്ക് വാഖിഫിൽ കുട്ടികൾ പ്രാവുകളുമായി കളിക്കുന്ന ചിത്രമാണ് സമ്മാനർഹമായത്. വിവിധ രാജ്യക്കാർ പങ്കെടുത്ത ഫോട്ടോഗ്രഫി മത്സരത്തിൽ നിരവധി ഫോട്ടോകളിൽ നിന്നും കത്താറ മാനേജ്മെൻറ് പ്രതിനിധികളും പ്രശസ്ത ഫോട്ടോഗ്രാഫർമാരും അടങ്ങിയ പാനൽ ഫൈനൽ റൗണ്ടിലേക്ക് മുപ്പതു ഫോട്ടോകളാണ് തെരഞ്ഞെടുത്തത്. ഇതിൽ നിന്നാണ് മൂന്ന് വിജയികളെ പ്രഖ്യാപിച്ചത്. മുഹമ്മദ് മുസ്ലിം ഒന്നാം സ്ഥാനമായ പതിനായിരം റിയാലിനും സുഡാൻ പൗരനായ അലി നാസർ അൽ ദീൻ അലി റുദ്വാൻ മൂന്നാം സ്ഥാനമായ 2500 റിയാലിനും അർഹരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.