ദോഹ: വിശുദ്ധ റമദാനിൽ രാജ്യത്തെ സ്വദേശികൾക്കും വിദേശികൾക്കും ന്യായവിലയിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കതാറ കൾച്ചറൽ വില്ലേജിൽ റമദാൻ ന്യായവില ചന്ത 'മീറത് റമദാൻ' പ്രവ ർത്തനമാരംഭിച്ചു. കഴിഞ്ഞ ദിവസം ആരംഭിച്ച 'മീറത് റമദാൻ' ചന്ത ജൂൺ 20 വരെ ഒന്നര മാസക്കാലം നീണ്ടുനി ൽക്കുമെന്ന് കതാറ കൾച്ചറൽ വില്ലേജ് ഫൗണ്ടേഷൻ അറിയിച്ചു. കതാറയുടെ തെക്കൻ മേഖലയിലുള്ള ബീച്ചിനോട് ചേർന്ന തുറസ്സായ സ്ഥലത്ത് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതിയാണ് 'മീറത് റമദാൻ' ഉദ്ഘാടനം ചെയ്തത്.
ഭക്ഷ്യമേഖലയിൽ ഉൽപാദന, വിതരണ, വിപണന രംഗത്ത് പ്രവർത്തിക്കുന്ന പ്രധാന കമ്പനികളെല്ലാം 'മീറത് റ മദാനി'ൽ പങ്കെടുക്കുന്നുണ്ട്. അൽ മീറ കൺസ്യൂമർ ഗുഡ്സ് കമ്പനി, വിഡാം ഫുഡ്സ് കമ്പനി, അറബ് ഖത്തരി കമ്പനി ഫോർ പൗൾട്രി െപ്രാഡക്ഷൻ, ഡാൻഡി, ഗദീർ തുടങ്ങിയവ അതിൽ പ്രധാനപ്പെട്ടതാണ്.
ഇത് തുടർച്ചയായി രണ്ടാം വർഷമാണ് കതാറ 'മീറത് റമദാൻ' ന്യായവില ചന്ത സംഘടിപ്പിക്കുന്നത്. റദമാൻ ആരംഭിക്കുന്നത് വരെ വൈകിട്ട് അഞ്ച് മുതൽ 10 മണി വരെയും റമദാനിൽ വൈകിട്ട് എട്ട് മുതൽ രാത്രി 12 വരെയുമാണ് ചന്ത പ്രവർത്തിക്കുക.
കഴിഞ്ഞ വർഷത്തെ ‘മീറത് റമദാൻ’ വൻ വിജയമായതാണ് ഇത്തവണയും കൂടുതൽ പൊലിമയോടെയും വിപു ലമായും സംഘടിപ്പിക്കാൻ തീരുമാനിച്ചതെന്ന് കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി വ്യക്തമാക്കി. കുട്ടികൾക്കും കുടുംബങ്ങൾക്കും ഏറ്റവും സുരക്ഷിതവും ആസ്വാദ്യകരവുമായ സന്ദ ർശനവും ഷോപ്പിംഗും ഉറപ്പുവരുത്തുകയാണ് ഇതിലൂടെയെന്നും റമദാനിലേക്കാവശ്യമായ മുഴുവൻ അവശ്യ ഭക്ഷ്യസാധനങ്ങളും ഇവിടെ ലഭ്യമാണെന്നും അൽ സുലൈതി കൂട്ടിച്ചേർത്തു. 'മീറത് റമദാനി'ലെ ഓരോ ഔട്ട്ലെറ്റിന് മുന്നിലും ഭക്ഷ്യസാധനങ്ങളുടെ വലിയൊരു ശേഖരം തന്നെ ഉപഭോ ക്താക്കൾക്കായി എത്തിച്ചിട്ടുണ്ട്. പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികൾക്കും കുടുംബങ്ങൾക്കുമായി പാരമ്പര്യ വിനോദങ്ങളും മറ്റു ഗെയിമുകളും കതാറ ഒരുക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.