കെ.എം.സി.സി കാസർഗോഡ് ജില്ല പഠന ക്യാമ്പിൽ പങ്കെടുത്തവർ
ദോഹ: കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പഠന ക്യാമ്പ് മമൂറായിലുള്ള ലുക്മാൻ റെസിഡൻസിയിൽ സംഘടിപ്പിച്ചു.
സംഘടനയും സംഘാടനവും എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന ക്യാമ്പിന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം ബഷീർ വെള്ളിക്കോത്ത് നേതൃത്വം നൽകി. ജില്ല വൈസ് പ്രസിഡന്റ് നാസർ കൈതക്കാട് അധ്യക്ഷതവഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗം സാദിഖ് പാക്യാര ഉദ്ഘാടനം നിർവഹിച്ചു.
എം.പി ഷാഫി ഹാജി, ലുക്മാൻ തളങ്കര, സമീർ ഉടുമ്പുന്തല, അലി ചേരൂർ, മുഹമ്മദ് ബായാർ, സഗീർ ഇരിയ, ഷാനിഫ് പൈക്ക, നാസർ ഗ്രീൻ ലാൻഡ്, ഹാരിസ് ഏരിയാൽ, സലാം ഹബീബി, മൻസൂർ കെ.സി, ആബിദ് ഉദിനൂർ, അബ്ദു റഹിമാൻ ഏരിയാൽ എന്നിവർ നേതൃത്വം നൽകി.
അഷ്റഫ് ആവിയിൽ സ്വാഗതവും മൊയ്തു ബേക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.