കണ്ണോത്ത് മഹല്ല് ഖത്തർ ഘടകം വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും

ദോഹ: തൃശൂർ ജില്ലയിലെ വെങ്കിടങ്ങ് കണ്ണോത്ത് മഹല്ല് ഖത്തർ ഘടകം വാർഷിക പൊതുയോഗവും പുതിയ കാലയളവിലേക്കുള്ള കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

പ്രസിഡന്റ്‌ വി.എം. ജുനൈദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ഗഫൂറിന്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ചു. വൈസ് പ്രസിഡന്റ്‌ സത്താർ സുലൈമാൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷെബിൻ ഹനീഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. അധ്യക്ഷന്റെ ഉപസംഹാരത്തോടെ നിലവിലുണ്ടായിരുന്ന കമ്മിറ്റി പിരിച്ചുവിട്ടു.

തുടർന്ന് മഹല്ലിലെ മുൻ മുഅദ്ദിനായിരുന്ന മായംവീട്ടിൽ മുഹമ്മദ് എന്നിവരുടെ അനുസ്മരണത്തിൽ അബ്ദുൽ ജലീൽ, ഹംസമോൻ എന്നിവർ സംസാരിച്ചു. ശേഷം അടുത്ത രണ്ടു വർഷത്തേക്കുള്ള പ്രസിഡന്റായി എം.എം. അബ്ദുൽ ജലീലിനെയും ജനറൽ സെക്രട്ടറിയായി വി.എം. ജുനൈദിനെയും തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റുമാരായി സത്താർ സുലൈമാൻ, എം.എം. യാസിർ, സെക്രട്ടറിമാരായി ഷെബിൻ ഹനീഫ്, ഗഫൂർ കെ.എം, ട്രഷറർ പി.കെ. ശറഫുദ്ദീൻ, അസിസ്റ്റന്റ് ട്രഷറർ ആഷിഖ് അസീസ് എന്നിവരെയും തിരഞ്ഞെടുത്തു. ലിൻസർ, എം.കെ. ഗഫൂർ, ഷാഫി ഖാലിദ്, നാസർ മജീദ്, ജാസിം, എം.കെ. നൗഷാദ്, കെ.എം. ഫൈസൽ എന്നിവർ പ്രവർത്തകസമിതി അംഗങ്ങളും

എം.കെ. ഹംസ, എം.എ. നസീർ, എം.എം. മുക്താർ എന്നിവർ ഉപദേഷ്ടാക്കളുമാണ്. ആഷിക്, യാസിർ, മുക്താർ, ഷാഹിർ എന്നിവരെ കമ്മിറ്റിയുടെ വിവിധ സംരംഭങ്ങളുടെ കോഓഡിനേറ്റർമാരായി നിശ്ചയിച്ചു.  

Tags:    
News Summary - Kannot Mahal Qatar Chapter Annual General Meeting and Election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.