റംഷി പട്ടുവം
ദോഹ: നാടന്‍പാട്ട് മേഖലയിലെ ‘കനല്’ ഖത്തര്‍ പ്രതിഭ പുരസ്കാരം 2024ന് കണ്ണൂര്‍ സ്വദേശി റംഷി പട്ടുവം അർഹനായി. കേരളത്തിലെ നാടന്‍പാട്ട് മേഖലയിൽ പ്രശംസനീയ സംഭാവനകള്‍ നല്കുന്ന കലാകാരന്മാർക്കാണ് പുരസ്കാരം നൽകുന്നത്.
ആയിരത്തില്‍പരം നാടൻ പാട്ടുകള്‍ ശേഖരിക്കുകയും ജന്മനസ്സുകളിലേക്ക് പകര്‍ന്നു നല്‍കുകയും ചെയ്ത നാട്ടുകലാകാരനാണ് റംഷി. മയ്യില്‍ അഥീന നാടക നാട്ടറിവ് കലാസമിതിയിലെ പ്രധാന കലാകാരനാണ്.
പത്ത് വര്‍ഷമായി ഖത്തറിലെ വിവിധ കൂട്ടായ്മകളിലും ആഘോഷവേദികളിലും നാടൻ പാട്ടുകളുടെയും നാടന്‍ കലാരൂപങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കൂട്ടായ്മയാണ് കനല് ഖത്തര്‍ നാടന്‍പാട്ട് സംഘം.
ദോഹയിൽ സംഘടിപ്പിക്കുന്ന പരിപാടിയില്‍ പുരസ്കാരം സമര്‍പ്പിക്കുമെന്ന് കനല് ഖത്തര്‍ ഭാരവാഹികള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.