ദോഹ: ഖത്തറിലെ ഇന്ത്യൻ സ്കൂളുകളിൽനിന്നുള്ള കൗമാര കലാകാരന്മാരുടെ പോരാട്ടമായി മൂന്നാമത് മീഡിയ പെൻ കലാഞ്ജലി കലോത്സവത്തിന് ചൊവ്വാഴ്ച തുടക്കം.
11 വരെ ദോഹയിലെ ഐഡിയൽ ഇന്ത്യൻ സ്കൂളിലാണ് കലാമേള. കേരള സംസ്ഥാന യുവജനോത്സവ മാതൃകയിലാകും കലാഞ്ജലി കലോത്സവം ദോഹയിൽ സംഘടിപ്പിക്കുന്നത്. 71 ഇനങ്ങളിലായി 1800ഓളം മത്സരാർഥികൾ മാറ്റുരക്കും. ഖത്തറിലെ പ്രധാനപ്പെട്ട 18 ഇന്ത്യൻ സ്കൂളുകളിലെയും വിദ്യാർഥി പങ്കാളിത്തം മൂന്നു ദിനങ്ങളിലുമുണ്ടാകും. ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 10 വരെ ഐഡിയൽ സ്കൂളിലെ നാലു വേദികളിലായാണ് മത്സരങ്ങൾ. ഇന്ത്യൻ എംബസി അപെക്സ് ബോഡികളുടെ അധ്യക്ഷന്മാരായ എ.പി മണികണ്ഠൻ, ഷാനവാസ് ബാവ, ഇ .പി അബ്ദുൽ റഹ്മാൻ എന്നിവർ സംയുക്തമായി കലോത്സവം നഗരിയിൽ പതാക ഉയർത്തുന്നതോടെ കലാഞ്ജലി കലോത്സവത്തിന് തുടക്കമാകും.
കലാതിലകം, കലാപ്രതിഭ പുരസ്കാരങ്ങൾക്കു പുറമെ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന സ്കൂളുകൾക്കും പ്രത്യേക പുരസ്കാരങ്ങൾ സമ്മാനിക്കും. വെള്ളിയാഴ്ച നടക്കുന്ന സമാപന സമ്മേളനം ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ മലയാള ചലച്ചിത്രതാരം, ഖത്തർ വിദ്യാഭ്യാസ, സാംസ്കാരിക മന്ത്രാലയ പ്രതിനിധികൾ സാംസ്കാരിക പ്രവർത്തകർ, സ്കൂൾ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.