കു​ടി​വെ​ള്ള ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​ൻ സ​മ​ഗ്ര സം​വി​ധാ​ന​വു​മാ​യി ക​ഹ്‌​റ​മാ

ദോ​ഹ: ഖ​ത്ത​റി​ലെ കു​ടി​വെ​ള്ള​ത്തി​ന്റെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്താ​ൻ സ​മ​ഗ്ര​മാ​യ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ജ​ല-​വൈ​ദ്യു​തി വി​ഭാ​ഗ​മാ​യ ക​ഹ്റ​മാ. പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ചു​കൊ​ണ്ടാ​ണ് രാ​ജ്യ​ത്തു​ട​നീ​ളം കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ക്കും ക​ഹ്റ​മാ​യു​ടെ ക​ർ​ശ​ന​മാ​യ സാ​ങ്കേ​തി​ക നി​ബ​ന്ധ​ന​ക​ളും പാ​ലി​ച്ച് ക്വാ​ളി​റ്റി അ​ഷ്വ​റ​ൻ​സ് സം​വി​ധാ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്.

ഉ​ൽ​പാ​ദ​നം മു​ത​ൽ വി​ത​ര​ണം വ​രെ​യു​ള്ള എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും കു​ടി​വെ​ള്ള​ത്തി​ന്റെ സു​ര​ക്ഷി​ത​ത്വ​വും ഗു​ണ​നി​ല​വാ​ര​വും ഉ​റ​പ്പാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു. അ​ന്താ​രാ​ഷ്ട്ര അ​ക്ര​ഡി​റ്റേ​ഷ​നു​ള്ള ക​ഹ്റ​മാ​യു​ടെ 'വാ​ട്ട​ർ ക്വാ​ളി​റ്റി ല​ബോ​റ​ട്ട​റി' കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ, ജ​ല​സ്രോ​ത​സ്സു​ക​ൾ, ഉ​ൽ​പ്പാ​ദ​ന കേ​ന്ദ്ര​ങ്ങ​ൾ, വി​ത​ര​ണ ശൃം​ഖ​ല എ​ന്നി​വ​യി​ലെ​ല്ലാം കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​ൽ പോ​രാ​യ്മ​ക​ൾ ഉ​ട​ൻ ക​ണ്ടെ​ത്താ​നും പ​രി​ഹ​രി​ക്കാ​നും സാ​ധി​ക്കു​ന്നു.

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യും ല​ബോ​റ​ട്ട​റി പ​രി​ശോ​ധ​ന​ക​ളും സം​യോ​ജി​പ്പി​ച്ചു​കൊ​ണ്ട് ജ​ന​ങ്ങ​ൾ​ക്ക് ഉ​യ​ർ​ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കാ​നാ​ണ് ക​ഹ്റ​മാ ല​ക്ഷ്യ​മി​ടു​ന്ന​ത്.

Tags:    
News Summary - Kahramaa has a comprehensive system to ensure the quality of drinking water

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.