കാബൂൾ സ്​ഫോടനം: അപലപിച്ച്​ ഖത്തർ

ദോഹ: അഫ്​ഗാനിലെ കാബൂൾ വിമാനത്താവളത്തിന്​ പുറത്ത്​ 92 പേരുടെ മരണത്തിനിടയായ ചാവേർ ബോംബാക്രമണത്തെ ഖത്തർ ശക്​തമായ ഭാഷയിൽ അപലപിച്ചു.

ദാരുണമായ സംഭവത്തിൽ കൊല്ലപ്പെട്ടവരുടെയും പരിക്കു പറ്റിയവരുടെയും കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും, ഭീകരതയും ആക്രമണവും അപലപനീയവും എക്കാലത്തും എതിർക്കപ്പെടുന്നതുമാണെന്ന്​ ഖത്തർ വിദേശകാര്യമന്ത്രാലയം പ്രസ്​താവനയിൽ അറിയിച്ചു. ​വ്യാഴാഴ്​ച വൈകീ​ട്ടോടെയായിരുന്നു കാബൂൾ വിമാനത്താവള കവാടത്തിന്​ പുറത്ത്​ തടിച്ചുകൂടിയവർക്കിടയിലേക്ക്​ ചാവേർ ആക്രമണം നടത്തിയത്​.

13 അമേരിക്കൻ മറീനുകളും, 79 അഫ്​ഗാനികളും കൊല്ലപ്പെട്ട സ്​ഫോടനം ലോക മനഃസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു.

താലിബാൻ കാബൂൾ പിടിച്ചടക്കിയതിനുപിന്നാലെ ഭരണ പ്രതിസന്ധിയിലായ രാജ്യത്തുനിന്നും അമേരിക്കൻ, നാറ്റോ സേനകൾക്കൊപ്പം ഖത്തറും ഒഴിപ്പിക്കലിന്​ സജീവമായി രംഗത്തുണ്ട്​. ഇതിനിടയിലായിരുന്നു ​​ചാവേർ ആക്രമണം.

Tags:    
News Summary - Kabul blast: Qatar condemns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.