ദോഹ: ഹ്രസ്വ സന്ദർശനാർത്ഥം ഖത്തറിലെത്തിയ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട ്ടറി കെ.ആലിക്കുട്ടി മുസ്ലിയാർക്ക് എസ്.കെ.എസ്.എസ്.എഫ് ഖത്തർ നാഷണൽ കമ്മിറ്റി സ്വീകരണം നൽകി. കേരള ഇസ്ലാമിക് സെൻറർ ജനറൽ സെക്രട്ടറി ഇസ്മാഈൽ ഹുദവി ഉദ്ഘാടനം ചെയ്തു.
‘നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത്’ പ്രമേയത്തിൽ ഇബ്രാഹീം ഫൈസി പേരാൽ, അലവി ഫൈസി കുളപറമ്പ് എന്നിവർ പ്രഭാഷണം നടത്തി. ഇസ്ലാമിക് സെൻറർ വൈസ്പ്രസിഡൻറ് മുഹമ്മദലി ഖാസിമി, ആലിക്കുട്ടി മുസ്ലിയാർക്ക് ഉപഹാരം നൽകി. ഫൈസൽ നിയാസ് ഹുദവി സേവ് ഇന്ത്യ ക്യാമ്പയിൻ വിശദീകരിച്ചു. മുനീർ ഹുദവി, സകരിയ്യ മാണിയൂർ, മൊയ്തീൻ കുട്ടി വയനാട്, അബൂബക്കർ ഹുദവി, എസ് കെ എസ് എസ് എഫ് ഖത്തർ നാഷണൽ കമ്മിറ്റി പ്രസിഡൻറ്ഫൈസൽ വാഫി അടിവാരം, സെക്രട്ടറി ഫദ്ലു സാദത്ത് നിസാമി, നാസർ ഫൈസി പട്ടാമ്പി എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.