????? ???????

ജോൺ അബ്രഹാമിനെ കുറിച്ചുള്ള ഡോക്യുമെന്ററി  പ്രദർശിപ്പിക്കുന്നു 

ദോഹ: സിനിമ നിർമ്മാണരംഗത്തും അതിന്റെ പ്രദർശനരംഗത്തും ജനകീയമായ സാധ്യതകള്‍ തേടുകയും കേരളത്തിലെ ജനകീയ സിനിമ പ്രവർത്തനത്തിനു അടിത്തറ പാകുകയും ചെയ്ത ജോണ്‍ അബ്രഹാമിന്റെ അനുസ്മരണാർത്ഥം അദ്ദേഹത്തിന്റെ ജീവിതം, പ്രവർത്തനം, രാഷ്ട്രീയം എന്നിവ കേന്ദ്രീകരിച്ച്, പ്രശസ്ത ഡോക്യൂമ​െൻററി സംവിധായകനായിരുന്ന ശരത്ചന്ദ്രന്‍ സംവിധാനം ചെയ്ത ‘യു വേഴ്സ് ട്രൂലി ജോണ്‍ ’ നാളെ വൈകിട്ട് 8 മണിക്ക് ഐ സി സി മുംബൈ ഹാളില്‍ പ്രദർശിപ്പിക്കുന്നു. മെയ് 31 നു ജോണിന്റെ 30 ആം ചരമവാർഷികമാണ്. അദ്ദേഹത്തിന്റെ  സാമൂഹ്യ പ്രതിബദ്ധതയും സിനിമയോടുള്ള കാഴ്ചപ്പാടും പ്രചരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഡോക്യുമെന്ററി  പ്രദർശിപ്പിക്കുന്നത്.പ്രസ്തുത ഡോക്യുമ​െൻററി കാണുന്നതിനായി എല്ലാ സുഹൃത്തുക്കളെയും ക്ഷണിക്കുന്നതായി  ജോണ് അബ്രഹാം സാംസ്കാരികവേദി ചെയർമാൻ അൻവർ ബാബുവും കൺവീനർ ജോപ്പച്ചൻ തെക്കേക്കൂറ്റ് എന്നിവർ അറിയിച്ചു.
Tags:    
News Summary - john abraham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.