പെർഫെക്ട് ഫുട്ബാൾ ക്ലബ് ഇന്റർ ലീഗ് സെവൻസ് ടൂർണമെന്റ് സീസൺ -3 ന്റെ ജഴ്സി പ്രകാശന ചടങ്ങിൽനിന്ന്
ദോഹ: പെർഫെക്ട് ഫുട്ബാൾ ക്ലബ് ഇന്റർലീഗ് സെവൻസ് ടൂർണമെന്റ് സീസൺ -3 ന്റെ ജഴ്സി പ്രകാശനം ബ്രില്യന്റ് എജുക്കേഷൻ ഗ്രൂപ് എം.ഡി എ.എം. അഷ്റഫ് പി.എഫ്.സി സാരഥി റഷീദ് ചേന്ദമംഗല്ലൂരിന് നൽകി നിർവഹിച്ചു. ചടങ്ങിൽ അമീൻ കൊടിയത്തൂർ, ഇല്യാസ്, ബാക്കിർ, ഇർഷാദ്, അമീർ അലി, വി.വി. ഷഫീഖ്, ജാബിർ കീഴുപറമ്പ്, യാസീൻ, മനാഫ്, ശാഫി, എ.എം. ഷാക്കിർ, മുനീർ തുടങ്ങിയവർ സംബന്ധിച്ചു. നവംബർ 7, 14 തീയതികളിലായി നടക്കുന്ന മത്സങ്ങളിൽ ആറു ടീമുകളിലായി അറുപതോളം പേർ പങ്കെടുക്കും. പൂർണമായും ഖത്തറിൽ താമസക്കാരായ കളിക്കാരെ മാത്രം ഉൾപ്പെടുത്തി നടത്തുന്ന മത്സരങ്ങൾ ഇറാനി സ്കൂൾ ഗ്രൗണ്ടിൽ വൈകീട്ട് ഏഴുമണി മുതലാണ് നടക്കുന്നത്. കാണികൾക്കുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.