ദോഹ: കണ്ണൂർ മാട്ടൂൽ സ്വദേശിയായ ജലാൽ ഖത്തറിൽ എത്തിയിട്ട്് നാല് വർഷമായി. പ്രവാസം അധികം കഴിയുന്നതിനുമുേമ്പ മിക്കവരും കാറാണ് സ്വന്തമാക്കുകയെങ്കിൽ ജലാൽ വാങ്ങിയ ത് ഒരു സൈക്കിൾ ആയിരുന്നു. അതും ഗിയർ പോലുള്ള ആഡംബരമൊന്നുമില്ലാത്ത അറ്റ്ലസിെൻറ സാധാരണ സൈക്കിൾ. അത് ചവിട്ടി ദോഹയിൽ നിന്ന് കിലോമീറ്ററുകൾ താണ്ടുക. അതും ഖത്തറിലെ കൊടുംചൂടിൽ. വിദേശികൾക്ക് മാത്രം കഴിയുന്ന കാര്യമാണ് ഇതൊക്കെയെന്ന ധാരണ തിരുത്താനുള്ള ശ്രമമാണ് കഴിഞ്ഞ ദിവസം ജലാൽ നടത്തിയത്. ഏതായാലും യാത്ര പൂർണ വിജയം. ദോഹയിൽ നിന്ന് 90 കിലോമീറ്റർ അപ്പുറത്തുള്ള അൽഖോറിലേക്കാണ് ജലാൽ ൈസക്കിൾ ചവിട്ടിയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് രണ്ടിനാണ് യാത്ര തുടങ്ങുന്നത്. ദാഹവും വിശപ്പുമൊന്നും പിന്തിരിപ്പിച്ചില്ല.
വൈകുന്നേരം ആറുമണിയോടെ അൽഖോറിൽ എത്തി. ശേഷം ഒന്നരമണിക്കൂർ ചെറിയ വിശ്രമം. 7.30ന് തിരികെ യാത്ര തുടങ്ങി. രാത്രി 11ന് ദോഹയിലും എത്തി. ഏഴരമണിക്കൂറിനുള്ളിൽ താണ്ടിയത് 90 കിലോമീറ്റർ. ദിവസങ്ങൾക്കു മുമ്പ് ടാക്സിയിൽ യാത്രചെയ്താണ് എക്സ്പ്രസ് ഹൈവേയിലൂടെയുള്ള അൽഖോർ റൂട്ട് മനസിലാക്കിയത്. വിജനമായ റോഡായതിനാൽ ദുഹൈലിൽ നിന്ന് വെള്ളവും അൽപം ഭക്ഷണവും വാങ്ങി സൈക്കിളിൽ കരുതിയിരുന്നു. ഇടക്ക് വെള്ളം കുടിക്കാനും മറ്റുമായി നിർത്തിയതല്ലാതെ മറ്റ് സമയങ്ങളിലൊക്കെ സൈക്കിൾ ആഞ്ഞുചവിട്ടുകയായിരുന്നു. മുമ്പ് വക്റയിലേക്കും ഇൻഡസ്ട്രിയൽ ഏരിയയിലേക്കും ജലാൽ ൈസക്കിൾ യാത്ര നടത്തിയിരുന്നു. കൂട്ടുകാരുടെ പ്രോൽസാഹനം കൂടിയായപ്പോഴാണ് അൽഖോർ യാത്ര നടത്താൻ തീരുമാനിച്ചത്. ഖത്തറിൽ അൽഹായികി ട്രാൻസിലേഷൻ കമ്പനിയിൽ ജൂനിയർ ട്രാൻസിലേറ്ററാണ് ജമാൽ.
മുൈശരിബിലാണ് ഒാഫിസ്. ഫരീജ്അബ്ദുൽ അസീസിലാണ് താമസം. കമ്പനിയുടെ വാഹനം ഉണ്ടെങ്കിലും ഒാഫിസിലേക്കുള്ള യാത്രക്കും ജമാലിന് പ്രിയം സൈക്കിളാണ്. ഇൗ യാത്ര ആരോഗ്യത്തിന് ഏറെ നല്ലതാണ്. നല്ല ആരോഗ്യമാണ് എല്ലാ വിജയത്തിനും പിന്നിൽ. ഇൗ സന്ദേശം നൽകുകയാണ് യാത്രയിലൂടെ ഉദ്ദേശിച്ചതെന്നും ജമാൽ പറയുന്നു. ഷംസീനയാണ് ഭാര്യ. സ്വാലിഹ്, ആയിഷ എന്നിവർ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.