Posted On
date_range Updated On
date_range ഇസ്ലാമിക പ്രഭാഷണം ഇന്ന്
ദോഹ: ഔഖാഫ്-മതകാര്യ മന്ത്രാലയത്തിനു കീഴിലെ അബ്ദുല്ല ബിൻ സെയ്ദ് ആൽമഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ (ഫനാർ) സംഘടിപ്പിക്കുന്ന ഇസ്ലാമിക പ്രഭാഷണം വെള്ളിയാഴ്ച നടക്കും. വൈകീട്ട് നാലിന് ഇമാം മുഹമ്മദ് ബിൻ അബ്ദുൽ വഹാബ് മസ്ജിദിലാണ് ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിന് വേണ്ടിയുള്ള സംഗമം നടക്കുന്നത്.
പരിപാടിയിൽ പ്രമുഖ പണ്ഡിതൻ ഡോ. അബ്ദുൽ വാസിഅ് ധർമഗിരി മുഖ്യപ്രഭാഷണം നിർവഹിക്കും. സംഗമത്തിൽ സ്ത്രീകൾക്കും പങ്കെടുക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. ക്വിസ് മത്സരവും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.