ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന ഇസ്ലാമിക് സ്റ്റഡി സെന്റർ മദ്റസകളിലെ 5, 7 ക്ലാസുകളിലെ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിലെ സി.ഐ.ഇ.ആർ സിലബസ് അനുസരിച്ച് നടത്തിയ പരീക്ഷയിൽ നൂറോളം വിദ്യാർഥികളാണ് പരീക്ഷയെഴുതിയത്. ഇതിന് പുറമെ സീഡ്സ് ഓൺലൈൻ അക്കാദമിയിലെ വിദ്യാർഥികൾ ഓൺലൈനായും പരീക്ഷയിൽ പങ്കെടുത്തു.
പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും വിജയിക്കുകയും 24 വിദ്യാർഥികൾ എ പ്ലസ് കരസ്ഥമാക്കുകയും ചെയ്തു. വിജയികളെ ഖത്തർ ഇസ്ലാഹി സെന്റർ എജുക്കേഷൻ ഡിപ്പാർട്ട്മെന്റ് ചെയർമാൻ അജ്മൽ ജൗഹർ, കൺവീനർ ഷമീം കൊയിലാണ്ടി എന്നിവർ അഭിനന്ദിച്ചു.
പരീക്ഷ എഴുതിയ വിദ്യാർഥികളുടെ ഗ്രേഡുകൾ അതാത് മദ്റസകളിലൂടെ ലഭ്യമാകുമെന്ന് പരീക്ഷ വിഭാഗം കൺവീനർ ഷൈജൽ ബാലുശ്ശേരി അറിയിച്ചു. സി.ഐഇ.ആർ സിലബസിൽ ഏഴു മദ്റസകൾ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന്റെ കീഴിൽ ഖത്തറിൽ പ്രവർത്തിക്കുന്നുണ്ട്. എല്ലാ മദ്റസകളിലും പുതിയ അധ്യയന വർഷം ജൂൺ ആറിന് ആരംഭിക്കുമെന്നും കെ.ജി മുതൽ ഏഴ് വരെ ക്ലാസുകളിലേക്കുള്ള അഡ്മിഷൻ തുടരുകയാണെന്നും മാനേജ്മെന്റ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.