ഇസ്ലാമിക് സ്റ്റഡി സെന്‍റർ മദീന ഖലീഫ പ്രവേശനോത്സവം കെ.എൻ. സുലൈമാൻ മദനി ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഇസ്ലാമിക് സ്റ്റഡി സെന്‍റർ മദീന ഖലീഫ ബ്രാഞ്ചിന്‍റെ 2022-23 അധ്യയന വർഷത്തെ ക്ലാസുകളുടെ ആരംഭം കുറിച്ചുകൊണ്ട് പ്രവേശനോത്സവം സംഘടിപ്പിച്ചു. മദീന ഖലീഫ നോർത്തിൽ മദ്റസ അങ്കണത്തിൽ നടന്ന പരിപാടി ഇസ്ലാഹി സെന്‍റർ പ്രസിഡന്‍റ് കെ.എൻ. സുലൈമാൻ മദനി ഉദ്ഘാടനം ചെയ്തു. മദ്റസാ ചെയർമാൻ ഷാഹിർ എം.ടി, ഇസ്ലാഹി സെന്‍റർ വൈസ് പ്രസിഡന്‍റ് അബ്ദുൽ ലത്തീഫ് നല്ലളം എന്നിവർ സംബന്ധിച്ചു. മദ്റസ പ്രിൻസിപ്പൽ അബ്ദുറഹ്മാൻ സലഫി, വൈസ് പ്രിൻസിപ്പൽ ശഹീർ ഇരിങ്ങത്ത്, താജുദ്ദീൻ മുല്ലവീടൻ, മുജീബ് കുറ്റ്യാടി എന്നിവർ സംസാരിച്ചു. കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി. പരിപാടികൾക്ക് അക്കാദമിക് ഡയറക്ടർ റിയാസ് വാണിമേൽ, മൻസൂർ ഒതായി, യഹ്യ മദനി, ഷജീഅ, നസീഫ നൂർ ജംഷീദ്, മുഹ്സിന സഫ്വാൻ, ലുബ്ന ഷാഹിർ, ജസീറ റിയാസ്, സനിയ്യ നൗഷാദ്, അഫീഫ ഷമീം, സഫ്വാൻ പുളിക്കൽ, നാസർ പി.എൻ.എം എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.