ക്യു.ഐ.ഐ.സി കീഴിലുള്ള ഇസ്ലാമിക് സ്റ്റഡി സെന്റർ മദീനത്ത് ഖലീഫ മദ്റസ ബിരുദദാന ചടങ്ങിൽ വിദ്യാർഥികൾ അതിഥികളോടൊപ്പം
ദോഹ: ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്ററിന് (ക്യു.ഐ.ഐ.സി) കീഴിലുള്ള ഇസ്ലാമിക് സ്റ്റഡി സെന്റർ മദീനത്ത് ഖലീഫ മദ്റസ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. 2024-25 അധ്യയന വർഷത്തിലെ അഞ്ച്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികൾക്കും യഖീൻ ആദ്യ ബാച്ചിലെ (2023-25) വിദ്യാർഥികൾക്കുമാണ് ബിരുദദാനം സംഘടിപ്പിച്ചത്.
കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്റ് ഡോ. ജമാലുദ്ദീൻ ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വി.ടി, ജനറൽ സെക്രട്ടറി അബ്ദുൽ അലി ചാലിക്കര, വൈസ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് നല്ലളം, സെക്രട്ടറി ഹമീദ് ആര്യമ്പത്ത്, പി.ടി.എ ചെയർമാൻ അസ്കർ റഹ്മാൻ, മദ്റസ ചെയർമാൻ ഷാഹിർ എം.ടി. എന്നിവർ ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു. മദ്റസ വിദ്യാഭ്യാസ മേഖലയിൽ ഇസ്ലാഹി സെന്റർ നൽകുന്ന മികച്ച സേവനങ്ങൾ ഇസ്ലാഹി സെന്റർ പ്രസിഡന്റ് ഷമീർ വി.ടി വിശദീകരിച്ചു.
പണ്ഡിതൻ മുഹമ്മദലി ഫാറൂഖി മുഖ്യപ്രഭാഷണം നടത്തി. വിദ്യാർഥികളുടെ വിവിധങ്ങളായ കലാപ്രകടനങ്ങൾ ആകർഷകമായി. രണ്ട് വർഷത്തെ യഖീൻ കോഴ്സിന് നേതൃത്വം നൽകിയ അബ്ദുൽ കരീം ആക്കോട് കോഴ്സിന്റെ പ്രാധാന്യം വിശദീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട യഖീൻ വിദ്യാർഥികൾ തങ്ങളുടെ ഫൈനൽ പ്രോജക്റ്റുകൾ അവതരിപ്പിച്ചു.
‘ഇസ്ലാമിലെ വിധികളും നിരോധനങ്ങളും’ എന്ന വിഷയത്തിൽ ഫിസ തസ്മീനും സിദ്റ ഷമീറും, ‘ധനം സമ്പാദിക്കുന്നതിനും ഉപയോഗിക്കുന്നതിനും ഉള്ള ഇസ്ലാമിക മാർഗം’ എന്ന വിഷയത്തിൽ നജാ ഫാത്തിമയും ലാമി ഹസനും അവതരിപ്പിച്ച പ്രോജക്റ്റുകൾ ശ്രദ്ധേയമായിരുന്നു. മദീന ഖലീഫ മദ്റസയിലെ ആറാം ക്ലാസ് വിദ്യാർഥിയും എഴുത്തുകാരനുമായ ഷഹാൻ സഫ്വാനെ ചടങ്ങിൽ ആദരിച്ചു. പ്രിൻസിപ്പൽ അബ്ദുൽ റഹ്മാൻ സലഫി, ബഷീർ അൻവാരി, റഷീദ് കണ്ണൂർ, ഡോ. റസീൽ, അഹമ്മദ് മുസ്തഫ, ജസീറ റിയാസ്, ലുബ്ന ഷാഹിർ, ജമീല നാസ്സർ, അലി റഷാദ്, നൗഷാദ് ചാലിൽ, റിയാസ് കെ.ടി, മദ്റസ മാനേജ്മെന്റ്, അധ്യാപകർ, മറ്റു സ്റ്റാഫ് അംഗങ്ങൾ, പി.ടി.എ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
മുഹമ്മദ് ഉമർ ഫാറൂഖ് ഖിറാഅത്ത് നടത്തിയ പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ സഹീർ കെ.സി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഷഹർബാനു ഇംതിയാസ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.