ഇ​സ്​ലാ​മി​ക സാ​മ്പ​ത്തി​ക ശാസ്​ത്രം: യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ പൊതുപരിപാടികൾ

ദോ​ഹ: ഇ​സ്​ലാ​മി​ക സാ​മ്പ​ത്തി​ക രം​ഗ​ത്തെ പു​രോ​ഗ​മ​ന കാ​ഴ്ച​പ്പാ​ടു​ക​ള്‍ ച​ര്‍ച്ച ചെ​യ്യാ​ന്‍ ഹ​മ​ദ് ബി ​ന്‍ ഖ​ലീ​ഫ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഇ​സ്​ലാ​മി​ക് സ്റ്റ​ഡീ​സ് കോ​ള​ജ് പൊ​തുപ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പ ി​ക്കു​ന്നു. പൊ​തു​സ​മൂ​ഹ​ത്തെ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ​രി​പാ​ടി.
ച​ര്‍ച്ചാ പ​രി​പാ​ടി​യു​ടെ ഭാ​ ഗ​മാ​യി ഇ​സ്​ലാമി​ക് സ്​റ്റ​ഡീ​സ് കോ​ള​ജ് പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. ഹ​രി​ത സാ​മ്പ​ത്തി​ക രം​ഗ​ത്തെ പു​ഷ്ടി​പ്പെ​ടു​ത്താ​ന്‍ നി​ര്‍വ​ഹി​ക്കാ​വു​ന്ന സാ​മ്പ​ത്തി​ക ശൈ​ലി​ക​ളെ കു​റി​ച്ച് പ്ര​ഭാ​ഷ​ണ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു.
കോ​ള​ജ് ഓ​ഫ് ഇ​സ്​ലാ​മി​ക് സ്റ്റ​ഡീ​സി​ലെ അ​സി​സ്റ്റ​ൻറ്​ പ്ര​ഫ​സ​റും മാ​സ്റ്റ​ര്‍ ഓ​ഫ് സ​യ​ന്‍സ് ഇ​ന്‍ ഇ​സ്​ലാ​മി​ക് ഫി​നാ​ന്‍സ് പ്രോ​ഗ്രാം കോ​ര്‍ഡി​നേ​റ്റ​റു​മാ​യ ഡോ. ​ദ​ലാ​ല്‍ ആ​സൗ​ലി​യാ​ണ് പ്ര​ഭാ​ഷ​ണം നി​ര്‍വ​ഹി​ച്ച​ത്.
അ​ടു​ത്ത പ്ര​ഭാ​ഷ​ണം 27ന് ​വൈ​കി​ട്ട് ഏ​ഴി​ന് കോ​ള​ജ് ഓ​ഫ് ഇ​സ്​ലാ​മി​ക് സ്റ്റ​ഡീ​സ് ബി​ല്‍ഡിം​ഗി​ലെ മി​ന​ര്‍ട്ടീ​ന്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.
ഇ​സ്​ലാ​മി​ക് ഫി​നാ​ന്‍സ് ആ​ൻറ്​ ഇ​ക്ക​ണോ​മി പ്രോ​ഗ്രാം പി ​എ​ച്ച് ഡി ​കോ​ര്‍ഡി​നേ​റ്റ​റും പ്രഫ​സ​റു​മാ​യ ഡോ. ​താ​രീ​ഖു​ല്ല ഖാ​ന്‍, ശ​രീ​അ പ​ണ്ഡി​ത​ന്‍ ഡോ. ​അ​ലി അ​ല്‍ ഖ​റ​ദാ​ഗി, ഖ​ത്ത​ര്‍ ഗ്രീ​ന്‍ ബി​ല്‍ഡിം​ഗ് കൗ​ണ്‍സി​ല്‍ ഡ​യ​റ​ക്ട​ര്‍ എ​ന്‍ജി​നി​യ​ര്‍ മി​ഷ്​അൽ അ​ല്‍ ശ​മാ​രി, ഇ​ക്ക​ണോ​മി ആ​ൻറ്​ കൊ​മേ​ഴ്സ് മ​ന്ത്രാ​ല​യ​ത്തി​ലെ ചീ​ഫ് ഇ​ക്ക​ണോ​മി​സ്റ്റ് ഇ​ര്‍ഫാ​ന്‍ അ​ലീം ഖു​റൈ​ശി, എ​ല്‍ എ​ല്‍ ബൊ​ലാ​ഗ​ന്‍ എ​ന്‍വ​യോ​ണ്‍മെ​ൻറല്‍ ക​ണ്‍സ​ള്‍ട്ടിം​ഗ് ആ​ൻറ്​ ബി​സി​ന​സ് ഡ​വ​ല​പ്മെ​ൻറ്​ ഡ​യ​റ​ക്ട​ര്‍ ഖ​രീ​ന്‍ എ​ബി​രി എ​ന്നി​വ​രാ​ണ് പാ​ന​ല്‍ ച​ര്‍ച്ച​യി​ല്‍ പ​ങ്കെ​ടു​ക്കു​ക.
Tags:    
News Summary - Islamic Finance , Qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.