ഇസ്​ലാമിക്​ അവയർനെസ്​ മത്സരം: ​െഎഡിയൽ സ്​കൂൾ ജേതാക്കൾ

ദോഹ: മൂന്നാമത്​ ഇൻറർ സ്​കൂൾ ഇസ്​ലാമിക അവയർ​െനസ്​ മത്സരത്തിൽ ​െഎഡിയൽ ഇന്ത്യൻ സ്​കൂൾ റോളിങ്​ ട്രോഫി സ്വന്തമാക്കി. ​െഎഡിയൽ സ്​കൂളിൽ ശൈഖ്​ അബ്​ദുല്ല ബിൻ സായിദ്​ അൽ മഹ്​മൂദ്​ കൾച്ചറൽ സെൻ​ററി​​​െൻറ സ്​പോൺസർഷിപ്പിൽ നടന്ന മത്സരത്തിൽ 15 പ്രവാസി സ്​കൂളുകളിൽ നിന്നുള്ള കുട്ടികളാണ്​ പ​െങ്കടുത്തത്​. ഖുർആൻ പാരായണ മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഫാദിൽ മുഹമ്മദ്​ റിയാസും സീനിയറിൽ മുഹമ്മദ്​ ആരിഫ്​ ഖാനും ഒന്നാം സ്ഥാനം നേടി. ജൂനിയർ, സീനിയർ വിഭാഗം പ്രസംഗ മത്സരത്തിൽ ഫർഹ്​ നാസ്​, ​െഎഷ സിദ്ദീഖ എന്നിവർ രണ്ടാം സ്ഥാനം നേടി. ​െശെഖ്​ അബ്​ദുല്ല ബിൻ സായിദ്​ അൽ മഹ്​മൂദ്​ ഇസ്​ലാമിക്​ കൾച്ചറൽ സ​​െൻറർ മുസ്​ലിം കമ്മ്യൂണിറ്റി ഇൻ ചാർജ്​ സൂപ്പർവൈസർ ഡോ. അബു ഉബൈദ ഹാമിദ്​ അൽ ജബ്​റാവി വിശിഷ്​ടാതിഥിയും ​െഎഡിയൽ സ്​കൂൾ പ്രസിഡൻറ്​ ഡോ. എം.പി ഹസൻകുഞ്ഞി മുഖ്യാതിഥിയുമായിരുന്നു. സാജിദ്​ ഷമീം സ്വാഗതവും അബ്​ദുല്ല ഖാൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - islamic awareness malsaram-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.