​െഎ.എസിനെതിരെ ആഗോള കൂട്ടായ്​മ:  മന്ത്രിതല യോഗത്തിൽ ഖത്തർ പങ്കെടുത്തു

ദോഹ: ഐഎസിനെതിരെ  പ്രവർത്തിക്കാനുള്ള  ആഗോള കൂട്ടായ്മയുടെ ഭാഗമായ അമേരിക്കയിൽ നടന്ന മന്ത്രിതല യോഗത്തിൽ ഖത്തർ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി പങ്കെടുത്തു. യു എസ് വിദേശകാര്യ സെക്രട്ടറി റെക് ടില്ലേഴ്സ​െൻറ്  ക്ഷണിച്ചതിനെ തുടർന്നാണ് വിദേശകാര്യ മന്ത്രി യോഗത്തിൽ സംബന്ധിച്ചത്. സിറിയയിലും ഇറാഖിലും അരേങ്ങറുന്ന ഏറ്റവും  പുതിയ സംഭവവികാസങ്ങൾ യോഗത്തിൽ ചർച്ചയായി. സഖ്യത്തിലെ എല്ലാ അംഗങ്ങളും പങ്കെടുത്ത 2014 ഡിസംബറിലെ യോഗത്തിന് ശേഷമുള്ള ആദ്യ യോഗമായിരുന്നു ഇന്നലെ നടന്നത്. ഐ.എസിനെ അമർച്ച െചയ്യൽ,  സമാധാനം പുന:സ്ഥാപിക്കൽ എന്നിവയെ കുറിച്ചും  യോഗത്തിൽ രാഷ്ട്രങ്ങളുടെ പ്രതിനിധികൾ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു.
 അതേസമയം തീവ്രവാദം ഉണ്ടാകുന്നതി​െൻറ യഥാർഥ കാരണങ്ങൾ മനസിലാക്കാതെ   ഐഎസിനെതിരെയുള്ള യുദ്ധം വിജയിക്കില്ലെന്ന്  ഖത്തർ വിദേശകാര്യ മന്ത്രി  ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി അഭിപ്രായപ്പെട്ടു.
 മനുഷ്യാവകാശ ലംഘനങ്ങളും വിവിധ രാഷ്ട്രീയ, സാമൂഹ്യ, സാമ്പത്തിക വിവേചനങ്ങളും തീവ്രവാദത്തിന് വിത്തുകളായിട്ടുണ്ടെന്നും ഖത്തർ മന്ത്രി ചൂണ്ടിക്കാട്ടി. സിറിയയെ സംബന്ധിച്ച് വാഷിംഗ്ടണിലെ ഫ്രഞ്ച് എംബസിയിൽ നടന്ന പ്രത്യേക യോഗത്തിലും ഖത്തർ മന്ത്രി സംബന്ധിച്ചു. സിറിയ വിഭജിക്കപ്പെടാതിരിക്കാനുളള സമഗ്ര പരിഹാരമാണ് വേണ്ടതെന്നും ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി ചൂണ്ടിക്കാട്ടി. 
സൗദി അറേബ്യ, ഫ്രാൻസ്, ജോർദാൻ, യു.എ.ഇ, തുർക്കി എന്നിവയുടെ വിദേശകാര്യ മന്ത്രിമാരും യോഗത്തിൽ പങ്കെടുത്തു.  ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, തുർക്കിഷ് വിദേശകാര്യ മന്ത്രി മെവ്ലുത് കാവുസോഗ്ലു, റുമാനിയൻ വിദേശകാര്യ മന്ത്രി തിയോഡോർ മെലിസ്കാനു, നോർവേ വിദേശകാര്യ മന്ത്രി ബോർഷെ െബ്രൻഡെ, സ്വീഡിഷ് വിദേശകാര്യ മന്ത്രി മാർഗറ്ര് വാൾസ്ട്രോം എന്നിവരുമായും  ചർച്ച നടത്തി.
 

Tags:    
News Summary - isis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.