‘ഇശല്‍ നിലാവ് സീസണ് 2’എന്‍ട്രി പാസ് അല്‍ സുവൈദ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ വി.വി. ഹംസക്ക് നല്കി ദെല്‍വാന്‍ ഗ്രൂപ് ഖത്തര്‍ ജനറല്‍ മാനേജര്‍ ഫുളൈല്‍ പറമ്പത്ത് പ്രകാശനം ചെയ്യുന്നു
ദോഹ: ഖത്തറിലെ മാപ്പിള പാട്ടാസ്വാദകര്ക്കായി മീഡിയ പ്ലസും റേഡിയോ സുനോ 91.7 എഫ്.എമ്മും ചേര്‍ന്നൊരുക്കുന്ന ‘ഇശല്‍ നിലാവ് സീസണ് 2’ഈ മാസം ഒമ്പതിന് ഐ.സി.സി അശോക ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. തിരഞ്ഞെടുത്ത തനത് മാപ്പിളപ്പാട്ടുകൾക്കുപുറമെ എരഞ്ഞോളി മൂസ, പീര്‍ മുഹമ്മദ്, വി.എം. കുട്ടി എന്നിവരുടെ പാട്ടുകളും ഇശല്‍ നിലാവിന് മാറ്റുകൂട്ടും. പ്രമുഖ ഗായകന് ആദില്‍ അത്തുവിനൊപ്പം ഖത്തറിലെ ജനപ്രിയ ഗായകരായ റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നിശീത, മൈഥിലി എന്നിവര്‍ പങ്കെടുക്കും.
ഇന്ത്യന്‍ കോഫി ഹൗസില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ ദെല്‍വാന്‍ ഗ്രൂപ് ഖത്തര്‍ ജനറല്‍ മാനേജര്‍ ഫുളൈല്‍ പറമ്പത്ത്, എച്ച്.ആര് മാനേജര്‍ നവീന്‍ കുമാര്‍, അല്‍ മവാസിം ട്രാൻസലേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷഫീഖ് ഹുദവി, അല്‍ സുവൈദ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഡോ. വി.വി. ഹംസ, ഏവന്‍സ് ട്രാവല്‍ ആൻഡ് ടൂര്‍സ് സി.ഇ.ഒ നില്‍ഷാദ് നാസര്‍, മീഡിയ പ്ലസ് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര, റേഡിയോ സുനോ പ്രോഗ്രാം ഹെഡ് ആര്.ജെ അപ്പുണ്ണി എന്നിവര്‍ പങ്കെടുത്തു. പരിപാടിയുടെ എന്‍ട്രി പാസ് ദെല്‍വാന്‍ ഗ്രൂപ് ഖത്തര്‍ ജനറല്‍ മാനേജര്‍ ഫുളൈല്‍ പറമ്പത്ത് അല്‍ സുവൈദ് ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ ഡോ. വി.വി. ഹംസക്ക് നല്കി പ്രകാശനം ചെയ്തു. ഇശല്‍ നിലാവിന്റെ സൗജന്യ എന്‍ട്രി പാസുകള്‍ക്ക് 44324853 എന്ന നമ്പറില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.