ദോഹ: തനത് മാപ്പിളപ്പാട്ടുകള്‍ കോര്‍ത്തിണക്കി മീഡിയ പ്ലസ് സംഘടിപ്പക്കുന്ന ടീ സ്റ്റോപ് ഇശല്‍ നിലാവ് സീസണ് മൂന്ന് ജൂലൈ മൂന്നിന് ഐ.സി.സി അശോക ഹാളില്‍ നടക്കും. റിയാസ് കരിയാട്, ഹംദാന്‍ ഹംസ, നസീബ് നിലമ്പൂര്‍, ഫര്‍സാന അജ്മല്‍ തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേള സംഗീതാസ്വാദകര്‍ക്ക് വേറിട്ട അനുഭവമാകും. ടീ സ്റ്റോപ് മുഖ്യ പ്രായോജകരാകുന്ന പരിപാടി സംഘടിപ്പിക്കുന്നത് അക്കോണ്‍ പ്രിന്റിങ് പ്രസാണ്. ഗ്രീന്‍ ജോബ്സ് അവതരിപ്പിക്കുന്ന പരിപാടിയില്‍ അബുഹമദ് ടൂറിസം, ദോഹ ബ്യൂട്ടി സെന്റര്‍, മുഹമ്മദ്ബ്നു അബ്ദുല്ല റിയല്‍ എസ്റ്റേറ്റ് ബ്രോക്കറേജ് എന്നിവ സഹ പ്രായോജകരുമാണ്. പരിപാടിയുടെ സൗജന്യ പാസുകള്‍ക്ക് 70413304, 55099389 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.