ഖത്തർ ഇന്ത്യൻ സ്പോർട്സ് കൗൺസിൽ നേതൃത്വത്തിൽ ഇന്ത്യൻ ഒളിമ്പിക് ടീമിന് വിജയാശംസ നേരുന്നു
Posted On
date_range Updated On
date_range ഇന്ത്യൻ ഒളിമ്പിക് ടീമിന് ആശംസയുമായി ഐ.എസ്.സി
ദോഹ: ടോക്യാേ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന് വിജയാശംസകളുമായി ഖത്തറിലെ ഇന്ത്യൻ സ്പോർട്സ് സെൻററും.
ഐ.സി.സി അശോക ഹാളിൽ നടന്ന പരിപാടിയിൽ വിദ്യാർഥികളും രക്ഷിതാക്കളും ഉൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ദേശീയഗാനം ആലപിച്ചും ത്രിവർണ ദേശീയ പതാക ഉയർത്തിയും ഇന്ത്യൻ സംഘത്തിന് വിജയാശംസ നേർന്നു.
ഐ.എസ്.സി കോർഡിനേറ്റിങ് ഓഫിസർ ക്യാപ്റ്റൻ അത്ല മോഹൻ, പ്രസിഡൻറ് ഡോ. മോഹൻ തോമസ്, ഐ.സി.സി പ്രസിഡൻറ് പി.എൻ ബാബുരാജൻ, ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് ഉസ്മാൻ, ഐ.എസ്.സി ഉപദേശക കൗൺസിൽ ചെയർമാൻ മുഹമ്മദ് ഈസ എന്നിവർ നേതൃത്വം നൽകി.ക്യാപ്റ്റൻ മോഹൻ വിദ്യാർഥികളുമായി സംവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.