ഐ.എസ്.സി ചെസ് ടൂര്‍ണമെന്റിലെ വിജയികള്‍
സംഘാടകര്‍ക്കൊപ്പം
ദോഹ: ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഖേല്‍ മഹോത്സവിന്റെ ഭാഗമായി സംഘടിപ്പിച്ച റാപ്പിഡ് ചെസ് ടൂര്‍ണമെന്റ് പങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും ശ്രദ്ധേയമായി. ദോഹ കണ്ട ഏറ്റവും വലിയ ചെസ് ടൂർണമെന്റുകളിലൊന്നിനാണ് അബുഹമൂറിലെ അൽ ജസീറ അക്കാദമി വേദിയായത്.
നാനൂറോളം മത്സരാർഥികളാണ് ഒരേ വേദിയിൽ അണിനിരന്നത്. അണ്ടര്‍15, 11, 9 വിഭാഗങ്ങളിലായി നടന്ന ടൂര്‍ണമെന്റില്‍ യഥാക്രമം കെ. സകേത്, എഡ്വിന് ഇഡിക്കുള സഞ്ജു, ശരവണ്‍ വിമല്‍ രാജ് എന്നിവര്‍ ചാമ്പ്യന്മാരായി. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോഓഡിനേറ്റിങ് ഓഫിസറുമായ ഹരീഷ് പാണ്ഡെ, ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ.പി. അബ്ദുറഹിമാൻ, ജനറല്‍ സെക്രട്ടറി ഹംസ യൂസുഫ്, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അബ്ദുല്‍ അസീം, സോമരാജ് എന്നിവർ വിജയികൾക്കുള്ള ട്രോഫികൾ കൈമാറി. ഇന്‍ഡോ ഖാത്തിന്റെയും ഹൊര്വിറ്റസ് ബിഷപ് ചെസ് അക്കാദമിയുടെയും സഹകരണത്തോടെയാണ് ഐ.എസ്.സി ചെസ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഐ.എസ്.സി മാനേജ്മെന്റ് കമ്മിറ്റി അംഗവും ഹെഡ് ഓഫ് ബോര്‍ഡ് ഓഫ് സ്പോര്ട്സുമായ ഹംസ പി. കുനിയില്‍, ജെയ്സ് ജോസഫ്, പ്രദീപ് വാസുദേവന്‍ എന്നിവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.