മഴയാണോ...വിളിപ്പുറത്തുണ്ട് സഹായം
ദോഹ: രാജ്യത്ത് വരും ദിവസങ്ങളിൽ മഴ കൂടുതൽ ശക്തമാവുമെന്ന മുന്നറിയിപ്പുകൾക്കിടെ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സർവസജ്ജമായി വിവിധ മന്ത്രാലയങ്ങൾ. കാലാവസ്ഥ അൽ വസ്മി സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ ശനിയാഴ്ചയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്തിരുന്നു. വരും ദിവസങ്ങളിലും മഴയെത്തുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.
മഴ ശക്തമാവുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് സേവനം ആവശ്യപ്പെടാൻ വിവിധ ടോൺ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ജല-വൈദ്യുതി വിഭാഗമായ കഹ്റാമ, പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവ അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട ടോൾ ഫ്രീ നമ്പറുകൾ സാമൂഹിക മാധ്യമ പേജുകൾ വഴി പങ്കുവെച്ചു.
991
ശക്തമായ മഴയിൽ വൈദ്യുതി മുടങ്ങിയാല്‍ 991 എന്ന നമ്പറില്‍ കോള്‍ സെന്ററുമായി ബന്ധപ്പെടാമെന്ന് കഹ്റാമ അറിയിച്ചു.
188
മഴക്കാല അന്വേഷണങ്ങള്‍ക്കായി അഷ്ഗാലിനെ 188 എന്ന ടോള്‍ഫ്രീ നമ്പറില്‍ ബന്ധപ്പെടാം. ഇതിനു പുറമെ അഷ്ഗാലിന്റെ മൊബൈൽ ആപ്ലിക്കേഷനിലോ ഇ സർവിസ് പോർട്ടൽ വഴിയോ ഏത് സമയവും സേവനത്തിന് ആവശ്യപ്പെടാവുന്നതാണ്. ഏറ്റവും വേഗത്തിൽ സേവനം ലഭ്യമാക്കുന്നതിനായി വിളിക്കുന്നവരുടെ മൊബൈൽ നമ്പർ, ഐ.ഡി കാർഡ്, ബ്ലൂ ബോർഡ് അഡ്രസ് എന്നിവയും അറിയിക്കണം.
184
റോഡുകളിലും മറ്റും മഴവെള്ളം കെട്ടിക്കിടക്കുന്നുണ്ടെങ്കില്‍ അത് നീക്കംചെയ്യുന്നതിനായി മുനിസിപ്പാലിറ്റി മന്ത്രാലയത്തെ ബന്ധപ്പെടാവുന്നതാണ്. 184 എന്ന കോള്‍ സെന്റര്‍ നമ്പര്‍ വഴി അഭ്യർഥനകള്‍ നല്‍കാം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.