ഖത്തറിലെ ഇറാൻ അംബാസഡർ അലി സലേഹബാദിയെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയപ്പോൾ
ദോഹ : ഖത്തറിനുനേരെയുള്ള തുടർച്ചയായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഖത്തറിലെ ഇറാൻ അംബാസഡർ അലി സലേഹബാദിയെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി. ആക്രമണം ഖത്തറിന്റെ പരമാധികാരത്തിനു നേരെയുള്ള നഗ്നമായ ലംഘനവും രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയും അന്താരാഷ്ട്ര നിയമത്തിന്റെയും യു.എൻ ചാർട്ടറിന്റെയും ലംഘനവുമാണെന്നും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി പറഞ്ഞു.
ഇത്തരം നിരുത്തരവാദപരമായ നടപടികൾ തുടരുന്നത് ഉഭയകക്ഷി ബന്ധങ്ങളിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമാകും. ഖത്തറിനെ ലക്ഷ്യമിടുന്നത് സാധാരണക്കാർക്കിടയിൽ ഭയവും ജനവാസ മേഖലകൾക്ക് നാശനഷ്ടവും ഉണ്ടാക്കുന്നുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മേഖലയിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന സൈനിക പ്രവർത്തനങ്ങൾ നിർത്തലാക്കുന്നതിനും അഭിപ്രായവ്യത്യാസങ്ങൾ പരിഹരിച്ച് സംഭാഷണത്തിലേക്കും നയതന്ത്ര മാർഗങ്ങളിലേക്കും കടക്കണമെന്നും വിദേശകാര്യ സഹമന്ത്രി ഡോ. മുഹമ്മദ് ബിൻ അബ്ദുൽ അസീസ് ബിൻ സാലിഹ് അൽ ഖുലൈഫി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.