മനുഷ്യാവകാശ കൗൺസിലിന്റെ 59ാം സമ്മേളനത്തിൽ ഖത്തറിന്റെ സ്ഥിരംസമിതി സെക്രട്ടറിയായ സാറ അബ്ദുൽ അസീസ് അൽ ഖാതിർ സംസാരിക്കുന്നു
ദോഹ: സംവേദനശേഷി, ചർച്ച, സ്വതന്ത്രമായ കാഴ്ചപ്പാടുകൾ തുടങ്ങിയ കഴിവുകളിലൂടെ ആഗോള വെല്ലുവിളികൾ ഏറ്റെടുക്കാൻ സ്ത്രീകളെ പ്രാപ്തമാക്കുന്നതായി ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 59ാം സമ്മേളനത്തിൽ ഖത്തറിന്റെ സ്ഥിരംസമിതി സെക്രട്ടറിയായ സാറ അബ്ദുൽ അസീസ് അൽ ഖാതിർ പറഞ്ഞു.
‘നയതന്ത്രത്തിന്റെയും സമാധാന പ്രക്രിയകളിലെയും സ്ത്രീകളുടെ നേതൃത്വം: തടസ്സങ്ങൾ മറികടക്കൽ’ എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്ത്രീകളുടെ മനുഷ്യാവകാശ ചര്‍ച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.നയതന്ത്ര ചർച്ചയും സമാധാനവും പ്രാധാന്യമുള്ള മേഖലയായി കാണുന്ന ഖത്തർ, വനിതകൾക്ക് നയതന്ത്ര മേഖലയിൽ ഇടപെടാനും മികവ് പുലർത്താനുമുള്ള അവസരങ്ങൾ ഒരുക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണ്.അതിന് വിദ്യാഭ്യാസം, കഴിവുകൾ വളർത്തൽ, സ്ത്രീകൾക്ക് നേതൃപദവികളിലേക്ക് പ്രവേശനം നൽകുന്ന നിയമപരമായ ഘടനകൾ തുടങ്ങിയവയിലൂടെയാണ് ഖത്തർ അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതെന്നും അവര്‍ കൂട്ടിച്ചേർത്തു.
സമാധാന, സംരക്ഷണ പ്രവർത്തനങ്ങളിൽ സ്ത്രീകളെ ഉൾപ്പെടുത്തുന്നത് നിർണായകമാണെന്നും ദീർഘകാലം നിലനിൽക്കുന്ന സമാധാനത്തിന് ഇത് അനിവാര്യമാണെന്നും അവർ പറഞ്ഞു.കൂടാതെ, ഐക്യരാഷ്ട്ര സംഘടനയുടെ ജൂനിയർ പ്രഫഷനൽസ് പ്രോഗ്രാം മുഖേന വനിതകളെ നയതന്ത്ര രംഗത്ത് എത്തിക്കാനും, ആനുകാലിക കരാർ ചർച്ചകളിലും അന്താരാഷ്ട്ര റിപ്പോർട്ടിങ്ങിലും പങ്കാളികളാക്കാനും ഖത്തർ ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്നും സാറ അബ്ദുൽ അസീസ് അൽ ഖാതിർ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.