എഴുത്തുകാരൻ എല്ലാവരുടേതാണെന്നും ലോകത്ത് നടക്കുന്ന എല്ലാപ്രശ്നങ്ങളും അയാൾക ്ക് ഒരുപോലെയാണെന്നും കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം. എഴുത്തുകാരൻ ഇന്ന കാര്യങ്ങ ളിൽ ഇങ്ങനെ പ്രതികരിക്കണമെന്ന് പറയാൻ കഴിയില്ല. ഭാവനക്ക് അതിർത്തിയില്ല. അതിർത ്തികൾ കടന്ന് സഞ്ചരിക്കുന്ന അദ്ഭുതമാണ് ഭാവന. അതിെൻറ വഴിയിലാണ് എഴുത്തുകാർ. വ ടക്കേ ഇന്ത്യയിലെ പ്രശ്നങ്ങളിൽ പ്രതികരിക്കുന്നതുപോലെ കേരളത്തിലുണ്ടാവുന്ന പ്ര ശ്നങ്ങളിൽ സാഹിത്യകാരൻമാർ പ്രതികരിക്കുന്നില്ല എന്ന ആരോപണം തെറ്റാണ്. എവിടെയൊ ക്കെ വേദനയുണ്ടോ, അവിടെയൊക്കെ എഴുത്തുകാരൻ ഉണ്ട്. പ്രപഞ്ചവ്യാപിയാണ് അയാൾ. ലോകത് തെ ബാധിക്കുന്ന എല്ലാ പ്രശ്നങ്ങളും എല്ലാ മനുഷ്യെരയും ബാധിക്കുന്നവയാണ്. എഴുത്തുകാരനെ മാത്രം ബാധിക്കുന്നവയില്ല.
മുല്ലപ്പെരിയാർ അണക്കെട്ടിെൻറ ബലക്കുറവിനെയും അതുപൊട്ടുന്നതിനെയും കുറിച്ച് നിങ്ങളെന്താണ് എഴുതാത്തത് എന്ന് പലരും തേന്നാട് ചോദിക്കാറുണ്ട്്. എന്നാൽ, മുല്ലപ്പെരിയാർ പൊട്ടിയാൽ തനിക്ക് മാത്രമല്ല പ്രശ്നങ്ങൾ ഉണ്ടാവുന്നത് എന്നാണ് അവർക്ക് കൊടുക്കുന്ന മറുപടി. സംസ്കൃതിയുടെ കേരളപ്പിറവി ദിനാഘോഷത്തിൽ പങ്കെടുക്കാനായി ഖത്തറിലെത്തിയ അദ്ദേഹം ‘ഗൾഫ്മാധ്യമ’വുമായി സംസാരിക്കുന്നു
ചെഗുവേരയും ടോൾസ്റ്റോയിയും
ചരിത്രത്തിെൻറ എല്ലാ കാലത്തും എഴുത്തുകാരൻ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നിട്ടുണ്ട്. ക്യൂബയിലെ വിപ്ലവവിജയത്തിന് ശേഷം മന്ത്രിസ്ഥാനമടക്കം സ്ഥാനമാനങ്ങൾ ലഭിക്കുമായിരുന്നിട്ടും ചെഗുവേര പോയത് ബൊളീവിയയിലേക്കാണ്. കാരണം, ബൊളീവിയയിൽ താൻ ഇടപെടേണ്ട പ്രശ്നങ്ങൾ ഉണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. ചെഗുവേര അടിസ്ഥാനപരമായി എഴുത്തുകാരനായിരുന്നു, കവിയായിരുന്നു. എവിടെയാണോ പ്രശ്നങ്ങളുള്ളത്. അങ്ങോട്ടുപോവുക എന്നതാണ് എഴുത്തുകാർ എല്ലാകാലത്തും ചെയ്തുവരുന്നത്. ടോൾസ്റ്റോയി വലതുപക്ഷക്കാരനായിരുന്നു. എന്നാൽ, ഇടതുപക്ഷചായ്വുള്ള കഥകളാണ് അദ്ദേഹം എഴുതിയിരുന്നത്. പാവപ്പെട്ടവരുടെ പ്രശ്നങ്ങളാണ് അദ്ദേഹം സ്വജീവിതത്തിലൂടെ അവതരിപ്പിച്ചത്. തെൻറ സ്വത്തുക്കൾ ഒടുവിൽ തൊഴിലാളികൾക്കാണ് ടോൾസ്റ്റോയി നൽകിയതും.
സംഘ്പരിവാർ ജനാധിപത്യവിരുദ്ധം
ഹിന്ദു എന്നതല്ല, ഹിന്ദുത്വമാണ് പ്രശ്നം. സംഘ്പരിവാറിേൻറത് ജനാധിപത്യവിരുദ്ധമായ കാഴ്ചപ്പാടാണ്. അവരുടെ വേദികളിൽ എഴുത്തുകാർ പങ്കെടുക്കുന്നുണ്ടോ എന്നതല്ല കാര്യം. അത്തരം വേദികളിൽ എഴുത്തുകാരൻ തെൻറ നിലപാട് പറയുന്നുണ്ടോ എന്നതാണ് കാര്യം. സംഘ്പരിവാർ വേദികളിൽ വർഷങ്ങൾക്കുമുേമ്പ പ്രത്യക്ഷപ്പെടുന്ന കവി അക്കിത്തത്തെ എഴുത്തുകാരൻ എന്ന അർഥത്തിലാണ് കാണേണ്ടത്. ഹിന്ദുമതവിശ്വാസി എന്ന നിലയിലായിരിക്കും അദ്ദേഹം അത്തരം വേദികളിൽ പങ്കെടുക്കുന്നത്. സംഘ് നിലപാടുകൾ അദ്ദേഹത്തിന് ഇല്ല. അത്തരം വേദികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത ആളാണ് താൻ. എന്നാൽ, ക്ഷണിക്കെപ്പട്ടാൽ തെൻറ സംഘ്പരിവാർ വിരുദ്ധ നിലപാടാണ് ആ വേദിയിൽ പറയുക. ഇത് അവർക്കും നന്നായി അറിയാം. എഴുത്തുകാരെൻറ നിലപാടാണ് പ്രധാനം. ഇടതുചിന്ത പുലർത്തുന്ന സാഹിത്യകാരൻമാർ അവരുടെ എഴുത്തുകളിൽ ഇടത്പക്ഷത്തിെൻറ നയവ്യതിയാനങ്ങളെ വിമർശിക്കാറുണ്ട്. സി.വി. ശ്രീരാമെൻറ കഥകൾ ഉദാഹരണം. അതിനർഥം അദ്ദേഹം ഇടതുപക്ഷക്കാരൻ അല്ല എന്നല്ല.
മതത്തിെൻറ രാഷ്്ട്രീയ ഇടപെടൽ
ജനാധിപത്യത്തിൽ മതം രാഷ്ട്രീയത്തിൽ ഇടപെടുന്നതാണ് പ്രശ്നം. ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളൊക്കെ ഇങ്ങനെ ചെയ്യുന്നു. വോട്ടുചെയ്യേണ്ടത് ആർക്കാണെന്ന് ഇടയലേഖനം വായിക്കുന്നു. ഇത് പ്രശ്നം തന്നെയാണ്.
സമൂഹമാധ്യമങ്ങൾ എഴുത്തിനെ വളർത്തുന്നു
എഴുതിക്കൊണ്ടേയിരിക്കുക എന്നതാണ് എഴുത്ത് നന്നാകാനുള്ള മാർഗം. പുഴകൾ കടലുകളിൽ എത്തുന്നതുപോലെയാണ് എഴുത്ത് എന്നാണ് നോം ചോംസ്കി പറഞ്ഞത്. ഉപയോഗിക്കുന്തോറും നന്നായി വരുന്നതാണ് എഴുത്ത്. ഇതിനാൽതന്നെ സമൂഹമാധ്യമങ്ങളിലെ എഴുത്ത് ആത്യന്തികമായി എഴുത്തിനെയും സാഹിത്യത്തെയും പരിപോഷിപ്പിക്കും. നിലവാരമില്ലാത്ത തമാശകളും ലൈംഗിക കാര്യങ്ങളും ചീത്തവിളികളുമൊക്കെ സമൂഹമാധ്യമങ്ങളിൽ പതിവാണ്. എന്നാൽ ഇതിെൻറ കാലം തീരുകയാണ്. ഡിജിറ്റൽ മേഖലയിൽ നിരവധി ഗൗരവമായ എഴുത്തുസംരംഭങ്ങൾ പിറക്കുന്നുണ്ട്. സമൂഹമാധ്യമങ്ങളിൽ എഴുതി ശ്രദ്ധനേടിയ പുതു എഴുത്തുകാർ നിരവധിയുണ്ട്. അത്തരക്കാർക്ക് ആ മാധ്യമങ്ങൾ മികച്ച അവസരം ഉണ്ടാക്കുന്നുണ്ട്. എന്നാൽ, സമൂഹമാധ്യമങ്ങൾ പുസ്തകത്തെ ഇല്ലാതാക്കില്ല. പുസ്തകം കൈയിെലടുക്കുേമ്പാഴുള്ള സുഖം ഒരുകാലത്തും കെട്ടുപോകില്ല.
നൊസ്റ്റാൾജിയയിൽ കുരുങ്ങി പ്രവാസി എഴുത്തുകാർ
പ്രവാസി എഴുത്തുകാർ നാടിെൻറ നൊസ്റ്റാൾജിയയിൽ കുരുങ്ങിപ്പോയി. പണ്ടുമുതലേ ഇതാണ് സ്ഥിതി. പ്രവാസത്തിലിരുന്ന് നാട്ടിലെ പുഴയെയും അരുവിയെയും പ്രകൃതിയെയും മഴയെയുമാണ് അവർ എഴുതിയത്. പ്രവാസത്തിലെ മനുഷ്യർ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾ ഉണ്ടായില്ല. ടി.വി. കൊച്ചുബാവയുടെ വിലപ്പെട്ട കഥകൾ പ്രവാസത്തിെൻറ പ്രശ്നങ്ങൾ കൃത്യമായി അവതരിപ്പിച്ചവയായിരുന്നു. എന്നാൽ മറ്റുള്ളവരിൽ നിന്ന് ഇതിെൻറ തുടർച്ചയുണ്ടായില്ല. ഇതിന് മാറ്റം വന്നത് ബെന്യാമിെൻറ ആടുജീവിതത്തിലൂടെയാണ്. പ്രവാസത്തിലെ പ്രശ്നങ്ങളും ജീവിതങ്ങളും വായനക്കാരിലെത്തിക്കുകയാണ് പ്രവാസി എഴുത്തുകാർ െചയ്യേണ്ടത്. എന്നാൽ ഇപ്പോൾ ഇത്തരം രചനകൾ ഉണ്ടാവുന്നത് പ്രതീക്ഷയോടെയാണ് കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.