അന്താരാഷ്ട്ര യോഗ ദിനത്തിന്റെ ഭാഗമായി ഐ.എസ്.സി സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്
ദോഹ: ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് നടക്കുന്ന നൂറുദിന പരിപാടിയുടെ ഭാഗമായി ഖത്തര്‍ ഇന്ത്യന്‍ സ്പോര്‍ട്സ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ‘25 ഡേസ് ടു ഗോ’ യോഗ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അബുഹമൂര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ ഓപണ്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി ഖത്തര്‍ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ ഉദ്ഘാടനം ചെയ്തു. ‘ഒരു ഭൂമി ഒരു ആരോഗ്യം’ എന്നതാണ് ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിന മുദ്രാവാക്യം.
. യോഗാഭ്യാസ പ്രകടനത്തോടനുബന്ധിച്ച് എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിലെ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ നേതൃത്വത്തില്‍ യോഗ ഡാൻസ് അവതരിപ്പിച്ചു. ഐ.എസ്.സി പ്രസിഡന്റ് ഇ.പി. അബ്ദുറഹ്മാന് സ്വാഗതം പറഞ്ഞു.
എംബസി ഫസ്റ്റ് സെക്രട്ടറിയും ഐ.എസ്.സി കോഓഡിനേറ്റിങ് ഓഫിസറുമായ ഹരീഷ് പാണ്ഡെ, എം.ഇ.എസ് ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ഹമീദ ഖാദര്‍ തുടങ്ങി വിവിധ അപ്പക്സ് ബോഡി ഭാരവാഹികള്‍, എംബസി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഐ.എസ്.സി ജനറൽ സെക്രട്ടറി ഹംസ യൂസുഫ് നന്ദി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.