ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ന്യൂ​യോ​ർ​ക്കി​ലെ ആ​സ്​​ഥാ​ന​ത്ത് ന​ട​ന്ന സാ​മൂ​ഹി​ക വി​ക​സ​ന സ​മി​തി​യു​ടെ മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ ഖ​ത്ത​ർ സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻനാ​സ​ർ അ​ൽ മി​സ്​​നെ​ദ് സം​സാ​രി​ക്കു​ന്നു

യു.എൻ സാ​മൂ​ഹി​ക വി​ക​സ​ന സ​മി​തി; വി​ക​സ​ന വെ​ല്ലു​വി​ളി നേ​രി​ടാ​ൻ അ​ന്താ​രാ​ഷ്ട്ര ഐ​ക്യ​ദാ​ർ​ഢ്യ​ം –ഖ​ത്ത​ർ

ദോ​ഹ: വി​ക​സ​ന വെ​ല്ലു​വി​ളി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നും ചു​റ്റു​മു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ നി​ന്നും ദു​ര​ന്ത​ങ്ങ​ളി​ൽ​നി​ന്നും മ​നു​ഷ്യ​സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മു​ള്ള ആ​ഗോ​ള ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നാ​യി ഖ​ത്ത​റി​ന്റെ ആ​ഹ്വാ​നം. അ​തോ​ടൊ​പ്പം, സാ​മൂ​ഹി​ക​നീ​തി കൈ​വ​രി​ക്കു​ന്ന​തി​നും മ​നു​ഷ്യ​ന്റെ അ​ന്ത​സ്സ് ഉ​റ​പ്പു​ന​ൽ​കു​ന്ന​തി​നും വ്യ​ക്തി താ​ൽ​പ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ക്കാ​തെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ത​യാ​റാ​ക​ണ​മെ​ന്നും ഖ​ത്ത​ർ ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ ന്യൂ​യോ​ർ​ക്കി​ലെ ആ​സ്​​ഥാ​ന​ത്ത് ന​ട​ന്ന സാ​മൂ​ഹി​ക വി​ക​സ​ന സ​മി​തി​യു​ടെ 61ാമ​ത് സെ​ഷ​നി​ലെ മ​ന്ത്രി​ത​ല ച​ർ​ച്ച​യി​ൽ ഖ​ത്ത​ർ സാ​മൂ​ഹി​ക വി​ക​സ​ന, കു​ടും​ബ മ​ന്ത്രി മ​ർ​യം ബി​ൻ​ത് അ​ലി ബി​ൻ നാ​സ​ർ അ​ൽ മി​സ്​​നെ​ദ് ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച​ത്.

ചു​റ്റു​മു​ള്ള അ​പ​ക​ട​ങ്ങ​ളി​ൽ​നി​ന്നും വെ​ല്ലു​വി​ളി​ക​ളി​ൽ നി​ന്നും പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ മ​നു​ഷ്യ​സ​മൂ​ഹ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​ന് മ​റ്റ് അ​ന്താ​രാ​ഷ്ട്ര ക​ക്ഷി​ക​ളു​മാ​യു​ള്ള സ​ഹ​ക​ര​ണം ഖ​ത്ത​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു.

എ​ല്ലാ സ​മൂ​ഹ​ങ്ങ​ൾ​ക്കും വി​ക​സ​ന​ത്തി​നും പു​രോ​ഗ​തി​ക്കും വ​ള​ർ​ച്ച​ക്കും തു​ല്യ അ​വ​സ​രം ല​ഭി​ക്ക​ണം. അ​തി​നാ​യു​ള്ള ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നും സ​ഹ​ക​ര​ണ​ത്തി​നും മ​ഹ​ത്താ​യ ആ​ഹ്വാ​ന​മാ​ണ് ഖ​ത്ത​ർ ലോ​ക​ത്തി​ന് ന​ൽ​കു​ന്ന സ​ന്ദേ​ശ​മെ​ന്നും അ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​ക​സ​ന​ത്തി​നും ലോ​ക​വി​പ​ത്തു​ക​ൾ​ക്കും അ​ന്ത​ർ​ദേ​ശീ​യ സ്വ​ഭാ​വം ന​ൽ​കു​ന്ന ആ​ഗോ​ള പ​ര​സ്​​പ​രാ​ശ്രി​ത​ത്വം ക​ണ​ക്കി​ലെ​ടു​ത്ത് ന​ല്ല ഫ​ല​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്ന​തി​ന് കൂ​ട്ടാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. കോ​വി​ഡാ​ന​ന്ത​ര സാ​മൂ​ഹി​ക പ്ര​തി​സ​ന്ധി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ലോ​ക രാ​ജ്യ​ങ്ങ​ൾ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച അ​വ​ർ, സു​സ്​​ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​നും സാ​മ്പ​ത്തി​ക വി​ട​വു​ക​ൾ നി​ക​ത്തു​ന്ന​തി​നും ശ്ര​മം തു​ട​ര​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്തെ ബാ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ദു​ര​ന്ത​ങ്ങ​ളോ​ട് വേ​ഗ​ത്തി​ൽ പ്ര​തി​ക​രി​ക്ക​ണ​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ഖ​ത്ത​റി​ന്റെ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സു​സ്​​ഥി​ര വി​ക​സ​നം കൈ​വ​രി​ക്കു​ന്ന​തി​ലും പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ സു​പ്ര​ധാ​ന പ​ങ്കി​നെ മ​ന്ത്രി പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. 

Tags:    
News Summary - International solidarity to face the development challenge - Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT