കതാറയിലെ അന്താരാഷ്​ട്ര കരകൗശല സാംസ്​കാരിക വിപണി ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി ഉദ്​ഘാടനം ചെയ്​തപ്പോൾ

കതാറയിൽ അന്താരാഷ്​ട്ര കരകൗശല സാംസ്​കാരിക വിപണിക്ക് തുടക്കമായി

ദോഹ: കരകൗശല വസ്​തുക്കൾക്കും പരമ്പരാഗത തൊഴിലുകൾക്കുമായുള്ള പ്രഥമ അന്താരാഷ്​ട്ര സാംസ്​കാരിക വിപണിക്ക് കതാറയിൽ തുടക്കമായി.കതാറ കൾചറൽ വില്ലേജ് ഫൗണ്ടേഷനിലെ 45, 47, 48 നമ്പർ കെട്ടിടങ്ങളിലാണ് വിപണി ആരംഭിച്ചിരിക്കുന്നത്. അടുത്ത വർഷം മാർച്ച് അവസാനം വരെ തുടരുന്ന അന്താരാഷ്​ട്ര വിപണിയുടെ ഔദ്യോഗിക ഉദ്ഘാടനം കതാറ ജനറൽ മാനേജർ ഡോ. ഖാലിദ് ബിൻ ഇബ്റാഹിം അൽ സുലൈതി നിർവഹിച്ചു. ഖത്തറിലെയും 14 പ്രവാസി സമൂഹങ്ങളിലെയും കരകൗശല രംഗത്തെ പ്രമുഖരാണ് പ്രദർശനത്തിലുള്ളത്.

സിറിയ, ഫലസ്​തീൻ, സുഡാൻ, തുനീഷ്യ, മൊറോക്കോ, യുക്രെയ്​ൻ, തുർക്കി, സ്​പെയിൻ, ഇറാൻ, ഇന്ത്യ, പാകിസ്​താൻ, കെനിയ, ഇത്യോപ്യ, സിംഗപ്പൂർ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി സമൂഹമാണ് അന്താരാഷ്​ട്ര വിപണിയുടെ ഭാഗമായിട്ടുള്ളത്.കതാറയിലെ പരമ്പരാഗത, പൈതൃക പരിപാടികളുടെ ഭാഗമായാണ് പുതിയ സംരംഭമെന്നും ഇത്തരമൊരു പരിപാടി സംഘടിപ്പിക്കാനായതിൽ സന്തോഷിക്കുന്നുവെന്നും ഡോ. അൽ സുലൈതി പറഞ്ഞു. 


Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.