കു​വൈ​ത്ത് തീ​ര​ത്തെ ചെ​റു​ബോ​ട്ടു​ക​ളു​ടെ ആ​ധി​ക്യം

ക​ട​ലോ​ര വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ

കു​വൈ​ത്ത് സി​റ്റി: ക​ട​ലോ​ര വി​നോ​ദ​കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ന​ട​ത്തി.

ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ചെ​റു​ബോ​ട്ടു​ക​ളു​ടെ ആ​ധി​ക്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ജ​ല മോ​ട്ടോ​ർ​ബൈ​ക്കു​ക​ൾ തെ​റ്റാ​യ രീ​തി​യി​ലും അ​ല​ക്ഷ്യ​മാ​യും ഓ​ടി​ക്കു​ന്ന​ത് ക​ട​ലി​ൽ​ പോ​കു​ന്ന​വ​ർ​ക്ക് അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്നു​വെ​ന്ന പ​രാ​തി​യു​ണ്ട്. നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളും ഇ​ത്ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. നി​ശ്ചി​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ജെ​റ്റ്​​സ്കൈ സ​ർ​വി​സ് ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

Tags:    
News Summary - Inspection Campaign at Coastal Recreation Centers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.