????????????? ??????? ????? ???????? ???????? ????????? ????????? ???????????????? ?????? ???????????? (??? ??????)

ഇൻഡസ്​​്ട്രിയൽ ഏരിയ സൗകര്യങ്ങൾ ഒരുക്കി അധികൃതർ

ദോഹ: കോവിഡ് 19നെ പ്രതിരോധിക്കാന്‍ അടച്ചിട്ട ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ താമസക്കാർക്കും തൊഴിലാളികൾക്കും സൗകര്യ ങ്ങളിൽ തടസം വരുത്താതെ അധികൃതർ. അവശ്യ വസ്തുക്കള്‍ ആവശ്യത്തിന്​ ഇവിടെ എത്തിക്കുന്നുണ്ടെന്ന്​ താമസക്കാർ പറയുന് നു. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ലോക്ക് ഡൗണ്‍ ചെയ്തെങ്കിലും ഒരു കാര്യത്തിനും തങ്ങള്‍ക്ക് കുറവ് അനുഭവപ്പെട ്ടില്ലെന്നും എല്ലാം ആവശ്യത്തിന്​ ലഭിച്ചതായും ഇവിടുത്തുകാര്‍ പറയുന്നു. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തങ്ങള്‍ക്ക് ഹോട്ട്​ലൈന്‍ നമ്പർ അനുവദിച്ചെന്നും അതുവഴി തങ്ങളുടെ സമൂഹത്തിലെ നേതൃത്വവുമായി ബന്ധപ്പെടാനുള്ള വഴിയൊരുങ്ങിയെന്നും ആവശ്യങ്ങള്‍ പറയാനായെന്നും ഒരു താമസക്കാരന്‍ പറഞ്ഞു.


സ്ട്രീറ്റ് 23ല്‍ താമസിക്കുന്ന തങ്ങള്‍ക്ക് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ പലർക്കും പലവ്യഞ്ജനങ്ങളാണ് ആവശ്യമുണ്ടായിരുന്നത്​. കാള്‍ സ​െൻറര്‍ വഴി ബന്ധപ്പെട്ടപ്പോള്‍ അവയെല്ലാം ഖത്തര്‍ ചാരിറ്റി എത്തിച്ചു നൽകിയതായും ഒരു താമസക്കാരന്‍ പറഞ്ഞു. ഒരു കാര്യത്തിലും തങ്ങള്‍ക്ക് കുറവ് അനുഭവപ്പെട്ടില്ലെന്നും എല്ലാവിധ പിന്തുണക്കും നന്ദിയുണ്ടെന്നും ഇവർ പറയുന്നു.സ്ട്രീറ്റ് നമ്പര്‍ 2ല്‍ താമസിക്കുന്ന ഒരു തൊഴിലാളി പറഞ്ഞത് കോവിഡ് 19 പകരാതിരിക്കാന്‍ രാജ്യം സ്വീകരിച്ച മുന്‍കരുതല്‍ നടപടി ഏറെ ഫലപ്രദമായി എന്നാണ്​. ലോക്ക്ഡൗണ്‍ പ്രദേശത്തെ ജനങ്ങള്‍ തങ്ങളുടെ താമസ കേന്ദ്രങ്ങളില്‍ തന്നെ കഴിയുകയും ഭക്ഷണം അവിടേക്ക് എത്തിക്കുകയുമായിരുന്നു. ഡോക്ടര്‍മാര്‍ പ്രദേശം സന്ദര്‍ശിക്കുകയും ആളുകളെ പരിശോധിക്കുകയും ചെയ്തു.
ഇവിടെയുള്ളവരും അധികൃതരുടെ മുന്നറിയിപ്പുകൾ പാലിക്കുന്നുണ്ട്​. ജനങ്ങളാരും തങ്ങള്‍ക്ക് വെറുതെ കുറേ സമയം കിട്ടിയെന്ന് കരുതി അടുത്ത മുറികള്‍ സന്ദര്‍ശിക്കുന്നില്ല.

Tags:    
News Summary - industrial-covid-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.