ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് പുരസ്കാരം തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ എൻ.വി.ബി.എസ് സ്ഥാപകരായ ബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയിൽനിന്ന് ഏറ്റുവാങ്ങുന്നു
ദോഹ: ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസിന് ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് പുരസ്കാരം. ബാഡ്മിന്റൺ പരിശീലന രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം. തിരുവനന്തപുരം മാസ്കോട്ട് ഹോട്ടലില്‍ നടന്ന ഇന്‍ഡോ ഖത്തര്‍ സൗഹാർദ സംഗമത്തില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുരസ്കാരം സമ്മാനിച്ചു. എന്‍.വി.ബി.എസ് ഫൗണ്ടര്‍മാരായ ബേനസീര്‍ മനോജും മനോജ് സാഹിബ് ജാനും പുരസ്കാരം ഏറ്റുവാങ്ങി.
മുന്‍ എം.പി പീതാംബരക്കുറുപ്പ്, കിംസ് ഡയറക്ടര്‍ ഇ.എം. നജീബ്, യോഗാചാര്യന് ഡോ. സുധീഷ്, കൃപ ചാരിറ്റബ്ള്‍ സൊസൈറ്റി പ്രസിഡന്റ് അല്‍ ഹാജ് എ.എം. ബദ്റുദ്ദീൻ മൗലവി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായിരുന്നു. ഇന്‍ഡോ അറബ് ഫ്രണ്ട്ഷിപ് സെന്റര്‍ ചീഫ് കോഓഡിനേറ്റര്‍ കലാ പ്രേമി ബഷീര്‍ ബാബു, കണ്‍വീനര്‍ മുഹമ്മദ് മാഹീന്, ബാബു ജോണ്‍ ജോസഫ്, തെക്കന്‍ സ്റ്റാര്‍ ബാദുഷ, ഡോ. അമാനുല്ല വടക്കാങ്ങര, അഡ്വ. ദീപ ഡിക്രൂസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.