ദോഹ: രാജ്യത്തെ ഇന്ത്യൻ സ്കൂളുകൾ ഇന്ന് തുറക്കും. സി ബി എസ് ഇ സിലബസ് അനുസരിച്ച് രാജ്യത്തു പ്രവർത്തിക്കുന്ന ഒമ്പത് ഇന്ത്യൻ സ്കൂളുകളിലാണ് ഇന്ന് പുതു അധ്യയന വർഷം തുടങ്ങുന്നത്. ഏകദേശം കാൽലക്ഷത്തോളം കുട്ടികൾ ഇന്ന് സ്കൂളിലെത്തും. ഒന്നു മുതൽ പത്തു വരെയുള്ള ക്ലാസുകളിലായുള്ള കുട്ടികൾക്കാണ് ക്ലാസ് തുടങ്ങുന്നത്. തുടർന്ന് മൂന്നുമാസം കഴിഞ്ഞ് സ്കൂളുകൾ അടക്കും.
ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ രാജ്യത്ത് വേനലവധിയായിരിക്കും. സി ബി എസ് ഇ–ഇൻറർനാഷണൽ സിലബസ് ഈ വർഷത്തോടെ നിർത്തലാക്കിയതിനാൽ രാജ്യത്തെ എല്ലാ സ്കൂളുകളിലും ഒരേ കരിക്കുലവും കലൻഡറും അനുസരിച്ചാണ് പഠനം നടക്കുക എന്നും മാനേജ്മെൻറുകൾ
വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിെൻ്റ അനുമതി ലഭിച്ചതിനെത്തുടർന്ന് മുൻ വർഷത്തേക്കാൾ കൂടുതൽ പ്രവേശനം നടന്നുവെന്നറിയുന്നു. എന്നാൽ കൂടുതൽ കുട്ടികൾക്ക് പ്രവേശം കിട്ടാത്ത അവസ്ഥയുണ്ട്. ഇത് രക്ഷിതാക്കളിൽ പലരെയും വലക്കുന്നുണ്ട്. ആവശ്യത്തിന് സീറ്റുകൾ വേണമെന്ന വാദം ഏറെക്കാലമായി ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.