പരാതികൾ നേരിട്ടറിയിക്കാം; ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് 27ന്

ദോഹ: ഖത്തറിലെ ഇന്ത്യൻ പ്രവാസികൾ നേരിടുന്ന അടിയന്തര കോൺസുലാർ, തൊഴിൽ സംബന്ധമായ പ്രശ്നങ്ങളും പരാതികളും നേരിട്ട് ബോധിപ്പിക്കുന്നതിനായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന പ്രതിമാസ ഓപ്പൺ ഹൗസ് ആഗസ്റ്റ് 27ന് ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ എംബസിയിൽ നടക്കും.

ഇന്ത്യൻ എംബസി ചാർജ് ഡി അഫയേഴ്‌സ് സന്ദീപ് കുമാറും മറ്റ് എംബസി ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്ത് പ്രവാസികളുടെ പരാതികൾ കേൾക്കുകയും പരിഹാരങ്ങൾ നിർദേശിക്കുകയും ചെയ്യും. ഉച്ചക്ക് രണ്ടു മണി മുതല്‍ മൂന്നു വരെ രജിസ്ട്രേഷൻ സൗകര്യമുണ്ടായിരിക്കും. മൂന്ന് മുതൽ അഞ്ചു വരെ എംബസിയില്‍ നേരിട്ട് ഹാജരായി ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് +974 55097295 എന്ന നമ്പറില്‍ ബന്ധപ്പെടാം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് labour.doha@mea.gov.in എന്ന ഇ മെയിലിലേക്ക് അപേക്ഷകള്‍ അയക്കാം. എല്ലാ ഇന്ത്യൻ പൗരന്മാരും അവസരം പ്രയോജനപ്പെടുത്താമെന്ന് എംബസി അറിയിച്ചു.

Tags:    
News Summary - The monthly open house organized by the Indian Embassy will be held at the embassy on August 27th.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.