ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിലുള്ള അപെക്സ് സംഘടനകളിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട സാരഥികൾക്ക് കൾചറൽ ഫോറം ഖത്തർ സ്വീകരണമൊരുക്കി. ഐ.സി.സി , ഐ.സി.ബി.എഫ്, ഐ.എസ്.സി ഭാരവാഹികൾ, മനേജിങ് കമ്മിറ്റി അംഗങ്ങൾ എന്നിവർക്കായിരുന്നു സ്വീകരണം. കൾചറൽ ഫോറം പ്രസിഡൻറ് ഡോ. താജ് ആലുവ അധ്യക്ഷതവഹിച്ചു. ഖത്തറിലെ പ്രവാസി ഇന്ത്യക്കാരുടെ സർവതോമുഖ പുരോഗതി ലക്ഷ്യമാക്കിയുള്ള കൃത്യമായ ആസൂത്രണത്തോടെ മുന്നോട്ട് പോകാൻ സംഘടനകൾക്ക് സാധിക്കണമെന്നും വിവിധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് ശക്തിപകരാൻ കൾചറൽ ഫോറം കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യൻ പ്രവാസി സമൂഹത്തിെൻറ കലാ സാംസ്കാരിക സേവനരംഗങ്ങളിൽ പുതിയ ചുവടുകൾ വെക്കാനും മുഴുവൻ ആളുകൾക്കും ആശ്രയിക്കാൻ കഴിയുന്നവിധം ഐ.സി.സി പ്രവർത്തനങ്ങൾ ജനകീയമാക്കാൻ ശ്രമിക്കുമെന്നും ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ പറഞ്ഞു. സമൂഹത്തിെൻറ നിരവധി അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കുമെന്നും കൾചറൽ ഫോറത്തിൻെറ പൂർണപിന്തുണ ഇത്തരം സംരംഭങ്ങൾക്ക് നൽകണമെന്നും ഐ.സി.ബി.എഫ് പ്രസിഡൻറ് സിയാദ് പറഞ്ഞു.
വരാനിരിക്കുന്ന ലോകകപ്പ് അടക്കം കായിക പ്രവർത്തനങ്ങളിൽ മുന്നേറുന്ന ഖത്തറിനോടൊപ്പം ഇന്ത്യൻ കമ്യൂണിറ്റിയെ അതിനുവേണ്ടി സജ്ജമാക്കുന്നതിനുംവേണ്ട പരിശീലനവും പ്രവർത്തനങ്ങളും മികച്ച ആസൂത്രണത്തോടെ നടപ്പാക്കുന്നതിനു മുൻപന്തിയിലുണ്ടാകുമെന്ന് ഐ.എസ്.സി പ്രസിഡൻറ് ഡോ. മോഹൻ തോമസ് അറിയിച്ചു.
ഐ.സി.സി മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഫ്സൽ അബ്ദുൽ മജീദ്, അനീഷ് ജോർജ് മാത്യു, സജീവ് സത്യശീലൻ, ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ വിനോദ് വി. നായർ, സാബിത്ത് സഹീർ, ഐ.എസ്.സി മാനേജിങ് കമ്മിറ്റി അംഗങ്ങളായ സഫീർ റഹ്മാൻ, ഷെജി വലിയകത്ത്, ടി.എസ്. ശ്രീനിവാസ്, വർക്കി ബോബൻ, കൾചറൽ ഫോറം ജനറൽ സെക്രട്ടറി മജീദ് അലി എന്നിവർ സംസാരിച്ചു. കൾചറൽ ഫോറം ഭാരവാഹികളായ ശശിധരപ്പണിക്കർ, തോമസ് സക്കറിയ, മുഹമ്മദ് കുഞ്ഞി, ആബിദ സുബൈർ, റഷീദ് അഹമ്മദ്, മുഹമ്മദ് റാഫി, മജീദ് അലി, സുന്ദരൻ, അലവിക്കുട്ടി, റഷീദ് അലി, ചന്ദ്രമോഹൻ, താസീൻ അമീൻ എന്നിവർ ഭാരവാഹികളെ ഷാൾ അണിയിച്ച് ഉപഹാരങ്ങൾ നൽകി.
പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് ഡോ. മോഹൻ തോമസ്, ഐ.സി.ബി.എഫ് അപ്രീസിയേഷൻ അവാർഡ് ജേതാവ് മുഹമ്മദ് കുഞ്ഞി ടി.കെ , ഐ.സി.ബി.എഫ് ഹ്യുമാനിറ്റേറിയൻ അവാർഡ് നേടിയ ശിഹാബ് വലിയകത്ത്, മീഡിയ ബ്രേവ് ഹാർട്ട് അവാർഡ് ജേതാവ് സിദ്ദീഖ് അലാവുദ്ദീൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കോവിഡ് കാലത്തെ സേവന പ്രവർത്തനങ്ങൾക്ക് 'മീഡിയവൺ' ചാനൽ പുരസ്കാരം നേടിയ കൾചറൽ ഫോറത്തിനുവേണ്ടി കമ്യൂണിറ്റി സർവിസ് സാരഥികൾ ആദരം ഏറ്റുവാങ്ങി. ജനറൽ സെക്രട്ടറി മുനീഷ് എ.സി സ്വാഗതവും വൈസ് പ്രസിഡൻറ് മുഹമ്മദ് കുഞ്ഞി ടി.കെ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.