ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് -ഖത്തർ ചാരിറ്റി സംയുക്തമായി സംഘടിപ്പിക്കുന്ന ചാരിറ്റി
ഡിന്നർ പരിപാടിയിൽനിന്ന്
ദോഹ: ഖത്തർ ചാരിറ്റി, സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ചാരിറ്റി ഡിന്നർ ശ്രദ്ധേയമായി. ഇന്ത്യൻ കമ്യൂണിറ്റിയുടെ വിവിധ സേവന ആവശ്യങ്ങൾക്കായി ഖത്തർ ചാരിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് (സുന്ദൂഖുൽ ജാലിയ്യ) പ്രചാരണാർത്ഥമാണ് പരിപാടി നടന്നത്. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി (സി.ഐ.സി) ഖത്തർ ആണ് പ്രോജക്ടിൽ ഖത്തർ ചാരിറ്റിയുടെ കമ്യൂണിറ്റി പാർട്ണർ.
ഖത്തർ ചാരിറ്റി സോഷ്യൽ വെൽഫെയർ ഡിപ്പാർട്ട്മെന്റ് ഡയറക്ടർ അബ്ദുല്ല അബ്ദുൽ ഹാദി അൽ ദോസരി അധ്യക്ഷത വഹിച്ചു. ഖത്തർ ചാരിറ്റിയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ കമ്യൂണിറ്റി നൽകുന്ന പിന്തുണക്ക് നന്ദി പറഞ്ഞ അദ്ദേഹം, ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് വിജയിപ്പിക്കാൻ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് മിഷൻ സന്ദീപ് കുമാർ മുഖ്യാതിഥിയായിരുന്നു.
ഖത്തർ ചാരിറ്റിയുടെ വിവിധ സേവന പ്രവർത്തനങ്ങളെ പ്രശംസിച്ച അദ്ദേഹം പുതിയ സംരംഭമായ ഇന്ത്യൻ കമ്യൂണിറ്റി ഫണ്ട് പ്രോജക്ടിന് ആശംസകൾ നേർന്നു. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി പ്രസിഡന്റ് ആർ.എസ്. അബ്ദുൽ ജലീൽ ആമുഖ പ്രഭാഷണം നടത്തി. ഇന്ത്യൻ കമ്യൂണിറ്റി ചാരിറ്റി ഫണ്ട് പ്രതിനിധി പി.പി. അബ്ദു റഹീം പ്രോജക്ട് വിശദീകരണം നടത്തി. ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐ.സി.ബി.എഫ് പ്രസിഡന്റ് ഷാനവാസ് ബാവ, ഐ.ബി.പി.സി പ്രസിഡന്റ് താഹ മുഹമ്മദ്, ഡോ. മഹ്മൂദ് അൽ മഹ്മൂദ് (പി.എച്ച്.സി.സി), ശാന്തിനികേതൻ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ റഫീഖ് റഹീം, ലൊയോള ഇന്റർനാഷണൽ സ്കൂൾ പ്രിൻസിപ്പൽ ഭാവന വിജയകുമാർ, ഡി.പി.എസ് മോഡേൺ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ അസ്ന നഫീസ്, ഭവൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സി.വി. ശാന്തി, എം.ഇ.എസ് ഇന്ത്യൻ സ്കൂൾ വൈസ് പ്രിൻസിപ്പൽ മുഹമ്മദ് ഇല്യാസ്, ഒ.ടി.സി നാരായണൻ എന്നിവർ സംസാരിച്ചു. ഡോ. താജ് ആലുവ പരിപാടി നിയന്ത്രിച്ചു. അബ്ദു റഹീം അബ്ദുല്ല ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.