ദോഹ: ഖത്തറിലെ പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം സംഘടിപ്പിക്കുന്ന കോണ്‍സുലാര്‍ ക്യാമ്പ് വെള്ളിയാഴ്ച സക്രീത്തിലെ ഗൾഫാർ ഓഫിസിൽ നടക്കും. രാവിലെ ഒമ്പത് മുതൽ 11 മണിവരെയാണ് ക്യാമ്പ്. പ്രവാസികൾക്ക് പാസ്പോർട്ട്, അറ്റസ്റ്റേഷൻ, പി.സി.സി തുടങ്ങിയ സേവനങ്ങൾക്കായി ക്യാമ്പ് ഉപയോഗപ്പെടുത്താവുന്നതാണ്.
അപേക്ഷകൾക്കൊപ്പം രേഖകളുടെ പകർപ്പുകളും കൊണ്ടുവരണം. ഓൺലൈൻ അപേക്ഷ സമർപ്പണം രാവിലെ എട്ടു മുതൽ ലഭ്യമാണ്. തൊഴിൽ സംബന്ധമായ വിഷയങ്ങളും ക്യാമ്പിൽ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്താം. ഐ.സി.ബി.എഫ് ഇൻഷുറൻസ് പുതുക്കാനും സൗകര്യമുണ്ടാവും. പുതുക്കിയ പാസ്പോർട്ടുകൾ ആഗസ്റ്റ് എട്ടിന് ഇതേ സ്ഥലത്തുതന്നെ വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.