ഖത്തറിലെ പുതിയ ഇന്ത്യൻ അംബാസഡറായി നിയമിതനായ വിപുൽ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിക്ക്​ അധികാരപത്രം കൈമാറുന്നു

അമീറിനെ സന്ദർശിച്ച് ഇന്ത്യൻ അംബാസഡർ

ദോഹ: ഖത്തറിലെ പുതിയ ഇന്ത്യൻ സ്​ഥാനപതിയായി നിയമിതനായ വിപുൽ അമീർശൈഖ്​ തമീം ബിൻഹമദ്​ ആൽഥാനിയെ സന്ദർശിച്ച്​ അധികാര പത്രം കൈമാറി. വ്യാഴാഴ്​ച രാവിലെ അമിരി ദിവാനിൽ വെച്ചായിരുന്നു അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനിയുമായി കൂടികാഴ്​ചയും സ്​ഥാന പത്രം കൈമാറലും. കഴിഞ്ഞ ​തിങ്കളാഴ്​ച അംബാസഡർ ഖത്തർ വിദേശകാര്യ സഹമന്ത്രിയെ സന്ദർശിച്ച്​ സ്​ഥാന പത്രം കൈമാറി അധികാര മേറ്റിരുന്നു.

അതിൻെറ തുടർച്ചയായാണ്​ അമീറിനെ സന്ദർശിച്ചത്​. സ്​ഥാന പത്രം ഏറ്റുവാങ്ങിയ ശേഷം ഇരുവരും കൂടികാഴ്​ചയും നടത്തി. പുതിയ ചുമതലയിൽ വിജയാശംസകൾ നേർന്ന അമീർ ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി-സൗഹൃദം കൂടുതൽ ഊഷ്​മളമായി മാറ്റാനും വ്യാപാര-വികസന പദ്ധതികളിൽ സഹകരണം ശക്​തിപ്പെടുത്താനും കഴിയ​ട്ടെയെന്ന്​ ആശംസിച്ചു.

തുനീഷ്യൻ അംബാസഡർ ഫർഹാദ്​ ഖലിഫ്​, ജർമൻ അംബാസഡർ ലൊതർ ഫ്രിഷാൾഡർ, ആസ്​ട്രേലിയൻ അംബാസഡർ ഷെയ്​ൻ ഫ്ലാനഗാൻ, തുർക്​മെനിസ്​താൻ അംബാസഡർ മിറാത്​ഗെൽഡി സെയിത്​മമദോവ്​ എന്നിവരും അമീറിനെ സന്ദർശിച്ച്​ സ്​ഥാനപത്രം കൈമാറി.

തിങ്കളാഴ്​ച വിദേശകാര്യ സഹമന്ത്രിക്ക്​ അധികാര പത്രം കൈമാറിയതിനു പിന്നാലെ ചൊവ്വാഴ്​ച നടന്ന സ്വാതന്ത്ര്യദിന പരിപാടിയിൽ ഇന്ത്യൻ അംബാസഡർ വിപുൽ ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിന സന്ദേശം കൈമാറിയിരുന്നു.

കഴിഞ്ഞ മാർച്ചിൽ നാട്ടിലേക്ക്​ മടങ്ങിയ ഡോ. ദീപക്​ മിത്തലിൻെറ പിൻഗാമിയായാണ്​ 1998 ബാച്ച്​ ഐ.എഫ്​.എസ്​ ഉദ്യോഗസ്​ഥാനായ വിപുൽ ഖത്തർ അംബാസഡറാവുന്നത്​. മൂന്നു മാസത്തെ ഇടവേളക്കു ശേഷമാണ്​ ദോഹയിലേക്ക്​ ഇന്ത്യൻ അംബാസഡർ എത്തുന്നത്​. ഗൾഫ്​ മേഖലയിൽ മികച്ച പ്രവർത്തന സമ്പത്തുള്ള വ്യക്​തി കൂടിയാണ്​ ഇദ്ദേഹം.

Tags:    
News Summary - Indian Ambassador visits Amir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.