അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
ദോഹ: പശ്ചിമേഷ്യയിലെ ശാശ്വത സമാധാനത്തിന് കിഴക്കന്‍ ജറൂസലം ആസ്ഥാനമായി സ്വതന്ത്ര ഫലസ്തീന് യാഥാർഥ്യമാവണമെന്ന് ആവർത്തിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി. ഗസ്സ പുനർനിർമാണം ഉൾപ്പെടെ വിഷയങ്ങൾ ചർച്ചചെയ്ത കൈറോയിലെ അസാധാരണ അറബ് ഉച്ചകോടിയിൽ പങ്കെടുത്തതിനു പിന്നാലെ ‘എക്സ്’ പ്ലാറ്റ്ഫോം വഴിയായിരുന്നു അമീറിന്റെ പ്രതികരണം.
പശ്ചിമേഷ്യയില്‍ ശാശ്വത സമാധാനത്തിന് കിഴക്കന്‍ ജറൂസലം ആസ്ഥാനമായി ഫലസ്തീന് നിലവില്‍ വരണമെന്ന് അമീര്‍ എക്സില്‍ കുറിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസൃതമായ ഫലസ്തീന് ജനതയുടെ അവകാശങ്ങള്‍ ഉറപ്പാക്കുന്നതില്‍ കൂട്ടായതും തുടര്‍ച്ചയായതുമായ ശ്രമങ്ങളുണ്ടാകണം. കൈറോയില്‍ നടന്ന അറബ് സമ്മിറ്റില്‍ അമീറിനൊപ്പം പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന് ആൽഥാനി അടക്കമുള്ള ഉന്നതതല സംഘവും ഖത്തറിനെ പ്രതിനിധാനംചെയ്ത് പങ്കെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.