ഖത്തറിൽ വാ​ഹ​ന ര​ജി​സ്​​ട്രേ​ഷ​നി​ൽ വ​ർ​ധ​ന

ദോ​ഹ: ഈ ​വ​ർ​ഷം ഒ​ക്ടോ​ബ​റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്ത പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ എ​ണ്ണം 12,203 ആ​യ​തോ​ടെ 2021 ന​വം​ബ​റി​ലെ ക​ണ​ക്കു​ക​ളെ അ​പേ​ക്ഷി​ച്ച് 45.8 ശ​ത​മാ​നം വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യി പ്ലാ​നി​ങ് ആ​ൻ​ഡ് സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ്​ അ​തോ​റി​റ്റി (പി.​എ​സ്.​എ). പ്ര​തി​വ​ർ​ഷ ക​ണ​ക്കു​ക​ളി​ൽ 80.2 ശ​ത​മാ​നം വ​ർ​ധ​ന​വും രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും പി.​എ​സ്. എ ​പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ പു​തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​ൻ 7055 എ​ത്തി​യ​താ​യി (58 ശ​ത​മാ​നം) പി.​എ​സ്.​എ ചൂ​ണ്ടി​ക്കാ​ട്ടി. പ്ര​തി​മാ​സ അ​ടി​സ്​​ഥാ​ന​ത്തി​ൽ യ​ഥാ​ക്ര​മം 32.3 ശ​ത​മാ​ന​വും വാ​ർ​ഷി​കാ​ടി​സ്​​ഥാ​ന​ത്തി​ൽ 73.3 ശ​ത​മാ​ന​വു​മാ​ണ് വ​ർ​ധി​ച്ച​ത്. ര​ജി​സ്​​റ്റ​ർ ചെ​യ്ത സ്വ​കാ​ര്യ മോ​ട്ടോ​ർ സൈ​ക്കി​ളു​ക​ളു​ടെ എ​ണ്ണം 639 ആ​യി വ​ർ​ധി​ച്ചു. മു​ൻ മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് അ​ഞ്ച് ശ​ത​മാ​ന​മാ​ണ് വ​ർ​ധ​ന.

കൂ​ടു​ത​ൽ കാ​റു​ക​ൾ വി​ൽ​ക്കു​ക​യും വാ​ങ്ങു​ക​യും ചെ​യ്ത​തി​നാ​ൽ രാ​ജ്യ​ത്തി​ന്റെ സ​മ്പ​ദ് വ്യ​വ​സ്​​ഥ​യി​ലെ തി​രി​ച്ചു​വ​ര​വി​ന്റെ സൂ​ച​ന​യാ​ണ് വാ​ഹ​ന ര​ജി​സ്ട്രേ​ഷ​നി​ലെ വ​ർ​ധ​ന കാ​ണി​ക്കു​ന്ന​ത്. സ്വ​കാ​ര്യ ഗ​താ​ഗ​ത വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​നി​ലും 16 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യി. ട്രെ​യി​ല​റു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ പ്ര​തി​വ​ർ​ഷ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 65 ശ​ത​മാ​ന​വും വ​ലി​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ര​ജി​സ്​​ട്രേ​ഷ​നി​ൽ പ്ര​തി​മാ​സ താ​ര​ത​മ്യ​ത്തി​ൽ മൂ​ന്ന് ശ​ത​മാ​ന​വും വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും പി.​എ​സ്.​എ വി​ശ​ദീ​ക​രി​ച്ചു.

2022 ഒ​ക്ടോ​ബ​റി​ലെ ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ 71 ശ​ത​മാ​ന​വും അ​മി​ത വേ​ഗ​ത​യാ​ണെ​ന്ന് പി.​എ​സ്.​എ ചൂ​ണ്ടി​ക്കാ​ട്ടി. സ്​​റ്റാ​ൻ​ഡ് ആ​ൻ​ഡ് വെ​യ്റ്റ് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ 18 ശ​ത​മാ​നം വ​രും. അ​മി​ത​വേ​ഗം​മൂ​ല​മു​ള്ള നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണം പ്ര​തി​മാ​സ ക​ണ​ക്കു​ക​ളി​ൽ 17.3 ശ​ത​മാ​നം കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

അ​തേ​സ​മ​യം, ട്രാ​ഫി​ക് സി​ഗ്ന​ൽ ലം​ഘ​ന​ങ്ങ​ളു​ടെ എ​ണ്ണം ഒ​ക്ടോ​ബ​റി​ൽ 4290 രേ​ഖ​പ്പെ​ടു​ത്തി. മു​ൻ​മാ​സ​ത്തെ അ​പേ​ക്ഷി​ച്ച് 20.3 ശ​ത​മാ​ന​വും വാ​ർ​ഷി​ക ക​ണ​ക്കു​ക​ളി​ൽ 35.3 ശ​ത​മാ​ന​വും കു​റ​വാ​ണ് ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.  

Tags:    
News Summary - Increase in vehicle registration in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-11 01:56 GMT