ഐ.സി.ബി.എഫ് ഇൻഷുറൻസ് പദ്ധതിയിൽ ഇൻകാസ് അംഗങ്ങളെ ചേർക്കുന്ന കാമ്പയിൻ തുടങ്ങിയപ്പോൾ
ദോഹ: ഖത്തറിലെ ഇന്ത്യൻ പൗരന്മാർക്കായി ഐ.സി.ബി.എഫ് നടത്തുന്ന ഇൻഷുറൻസ് പദ്ധതിയിൽ ഇൻകാസ് അംഗങ്ങളെ ചേർക്കുന്ന മൂന്നുമാസം നീണ്ടുനിൽക്കുന്ന കാമ്പയിന് തുടക്കമായി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം പദ്ധതിയിൽ ചേരാൻ കഴിയാത്ത അംഗങ്ങളെ ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളാക്കുകയാണ് ലക്ഷ്യമെന്ന് ജില്ല പ്രസിഡൻറ് അഷ്റഫ് വടകര പറഞ്ഞു.
ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർ ജില്ല സെക്രട്ടറി സിദ്ദീഖ് സി.ടിയുമായി 77101814 എന്ന നമ്പറിൽ ബന്ധപ്പെടണം. ഉദ്ഘാടനചടങ്ങിൽ ഒ.ഐ.സി.സി ഗ്ലോബൽ വൈസ് പ്രസിഡൻറ് കെ.കെ. ഉസ്മാൻ, സെൻട്രൽ കമ്മിറ്റി നേതാക്കളായ അൻവർ സാദത്ത്, സിറാജ് പാലൂർ, കരീം നടക്കൽ, ആഷിക് അഹമ്മദ്, ജില്ല കമ്മിറ്റി നേതാക്കളായ അസീസ് പുറായിൽ, സിദ്ദിഖ് സി.ടി, ബഷീർ മേപ്പയൂർ തുടങ്ങിയവർ പങ്കെടുത്തു. ജില്ല ജനറൽ സെക്രട്ടറി അബ്ബാസ് സി.വി സ്വാഗതവും ട്രഷറർ ഹരീഷ്കുമാർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.